ചെൽസി ഇതിഹാസങ്ങളായ ആഷ്‌ലി കോൾ, ജോൺ ടെറി, ഫ്രാങ്ക് ലാംപാർഡ് എന്നിവർ പീറ്റേഴ്‌സന്‍റെ സുഹൃത്തുക്കളാണ്. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കടുത്ത ആരാധകനാണ് പീറ്റേഴ്സൺ. അതുകൊണ്ട് തന്നെ പല ചെൽസി ആരാധകരെയും പോലെ പീറ്റേഴ്സണും റൊണാൾഡോയെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ കാണാൻ ആഗ്രഹിക്കുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ നൂറുകണക്കിന് കമന്റുകളുമായി പീറ്റേഴ്സന്റെ ട്വീറ്റ് വൈറലായി.
ഏതായാലും പീറ്റേഴ്സണിന്‍റെ ട്വീറ്റ് അതിവേഗം വൈറലായി. പീറ്റേഴ്ശണെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളെത്തി. “അത് സംഭവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു ചെൽസി ആരാധകനാകാൻ കഴിയില്ല,” ഒരാൾ കുറിച്ചു.
ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ വേനൽക്കാലത്ത് 12 മില്യൺ പൗണ്ടിന്റെ കരാറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വൈകാരികമായ തിരിച്ചുവരവ് നടത്തി. 37 കാരനായ സ്‌ട്രൈക്കർ റെഡ് ഡെവിൾസിനെ ഒരിക്കൽ കൂടി ഉയരങ്ങളിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഓൾഡ് ട്രാഫോർഡിലെ റൊണാൾഡോയുടെ രണ്ടാം വരവ് പ്രീമിയർ ലീഗ് ഭീമന്മാർക്ക് ആവശ്യമുള്ള ഫലങ്ങൾ ഉണ്ടാക്കിയില്ല. എന്നിരുന്നാലും, യുണൈറ്റഡിനായി റൊണാൾഡോ 18 പ്രീമിയർ ലീഗ് ഗോളുകൾ നേടിയിട്ടുണ്ട്. സംയുക്ത ഗോൾഡൻ ബൂട്ട് ജേതാക്കളായ മോ സാലയ്ക്കും സൺ ഹ്യൂങ് മിന്നും പിന്നിലാണ് റൊണാൾഡോ.
മറുവശത്ത്, ദീർഘകാല ഉടമ റോമൻ അബ്രമോവിച്ച് തന്റെ പ്രിയപ്പെട്ട ക്ലബ്ബ് അമേരിക്കൻ വ്യവസായി ടോഡ് ബോഹ്‌ലിക്ക് വിറ്റതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചെൽസിയും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.