TRENDING:

മത്സരച്ചൂടിനിടയിലും വ്രതമെടുത്ത്; വൈറലായി ഹൈദരാബാദ് താരങ്ങളുടെ നോമ്പുതുറ ചിത്രം

Last Updated:

ഖലീലിനു പുറമെ അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാന്‍, മുഹമ്മദ് നബി, ശബാസ് നദീം ഇന്ത്യന്‍ താരം യൂസഫ് പത്താനും ചിത്രത്തിലുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൈദരാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ അവസാനഘട്ടത്തിലേക്ക് എത്തിയതോടെ പോരാട്ട ചൂടും ഉയര്‍ന്നിരിക്കുകയാണ്. പ്ലേ ഓഫിലെത്തിയ ടീമുകളെല്ലാം കിരീടം മുന്നില്‍ കണ്ടാണ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്നലെ നടന്ന ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലിലെത്തിയിരിക്കുകാണ്. ചെന്നൈയ്ക്ക് ഇനി ഫൈനലിലെത്തണമെങ്കില്‍ ഇന്ന് നടക്കുന്ന ഡല്‍ഹി ഹൈദരാബാദ് ക്വാളിഫയറിലെ വിജയികളെ നേരിടേണ്ടതുണ്ട്.
advertisement

അതേസമയം എലിമിനേറ്ററിനൊരുങ്ങുന്ന ഹൈദരാബാദ് താരങ്ങളുടെ നോമ്പതുറ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പോരാട്ട ചൂടിനിടയിലും റമദാന്‍ മാസത്തില്‍ വ്രതമെടുക്കുന്ന താരങ്ങള്‍ക്ക് ആശസകളുമായാണ് ക്രിക്കറ്റ് ലോകം രംഗത്തെത്തിയിരിക്കുന്നത്.

Also Read: ധോണിപ്പട വീണ്ടും മുംബൈയ്ക്ക് മുന്നില്‍ മുട്ടുകുത്തി; രോഹിത്ത് ആര്‍മി ജയം നേടിയത് ഇങ്ങനെ

'റമദാന്‍ മുബാറക്ക്' നേര്‍ന്നുകൊണ്ട് ഹൈദരാബാദിന്റെ ഇന്ത്യന്‍ യുവതാരം ഖലീല്‍ അഹമ്മദ് ഫേസ്ബുക്കിലൂടെയാണ് ചിത്രം പങ്കുവെച്ചത്. ഖലീലിനു പുറമെ അഫ്ഗാന്‍ താരങ്ങളായ റാഷിദ് ഖാന്‍, മുഹമ്മദ് നബി, ശബാസ് നദീം ഇന്ത്യന്‍ താരം യൂസഫ് പത്താനും ചിത്രത്തിലുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
മത്സരച്ചൂടിനിടയിലും വ്രതമെടുത്ത്; വൈറലായി ഹൈദരാബാദ് താരങ്ങളുടെ നോമ്പുതുറ ചിത്രം
Open in App
Home
Video
Impact Shorts
Web Stories