ഇന്നലെ നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യരെ വീഴ്ത്തിയതിനു പിന്നാലെയായിരുന്നു ഖലീല്‍ ഫോണ്‍ ചെയ്യുന്നതായി അഭിനയിച്ച് ആഹ്ലാദം പങ്കുവെച്ചത്. അര്‍ധ സെഞ്ച്വറിയുമായ കുതിക്കുകയായിരുന്ന പൃഥ്വി ഷായെ വീഴ്ത്തിയതിനു പിന്നാലെയാണ് ഖലീല്‍ ശ്രേയസിന്റെയും വിക്കറ്റ് നേടുന്നത്.
ഫോണില്‍ ഡയല്‍ ചെയ്യുന്നതുപോലെ കൈയ്യില്‍ കുത്തിയ ഖലീല്‍ ഫോണ്‍ ചെയ്തുകൊണ്ട് മൈതാനത്തിലൂടെ ഓടുകയായിരുന്നു. ലോകകപ്പ് ടീമില്‍ തനിക്ക് ഇടംനല്‍കാതിരുന്ന സെലക്ടര്‍മാരെയാണ് താരം വിളിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഈ കോള്‍ സെലക്ടര്‍മാര്‍ക്ക് എടുക്കാതിരിക്കാന്‍ കഴിയില്ലെന്നും ആരാധകര്‍ പറയുന്നു.
advertisement
നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലിയെ വീഴ്ത്തിയപ്പോഴും ഖലീല്‍ ഇത്തരത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു. അന്ന് കോഹ്‌ലി താരത്തെ കളിയാക്കിയതും ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു.