'ആവേശം കുറച്ച് കൂടുതലാ' കമന്റേറ്റര്‍ പറയും മുന്നേ ടോസിട്ട് അയ്യര്‍; ആചാരങ്ങള്‍ തീര്‍ക്കട്ടെയെന്ന് മഞ്ജരേക്കര്‍

Last Updated:

പിന്നീട് ടോസ് ഇട്ടപ്പോള്‍ അയ്യര്‍ തന്നെ ടോസിങ്ങില്‍ വിജയിക്കുകയായിരുന്നു

വിശാഖപട്ടണം: ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇത്തവണത്തെ ചാമ്പ്യന്മാരെ അറിയാന്‍ ഇനി വെറും രണ്ട് മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്നലെ നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിരിക്കുകയാണ്.
രണ്ട് വിക്കറ്റിനായിരുന്നു ഡല്‍ഹി ഹൈദരാബാദിനെ തകര്‍ത്തത്. മത്സരം തുടങ്ങുന്നതിനു മുമ്പ് ടോസിങ്ങിനായി ഇരുതാരങ്ങളും എത്തിയപ്പോള്‍ മുതല്‍ സ്‌റ്റേഡിയത്തില്‍ ആരാധകര്‍ക്ക് രസകരമായ ഒട്ടേറെ കാഴ്ചകള്‍ കാണാന്‍ കഴിഞ്ഞിരുന്നു. ടോസിങ്ങിനു മുമ്പ് കമന്റേറ്റര്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ ടോസ് ഇടുകയായിരുന്നു.
Also Read: 'പകരത്തിന് പകരം' പന്ത് സ്റ്റംപ്‌സില്‍ കൊണ്ടില്ല; എന്നിട്ടും അമിത് മിശ്രയെ റണ്‍ഔട്ടാക്കി ഹൈദരാബാദ്
ഉടന്‍ തന്നെ ഇടപെട്ട മഞ്ജരേക്കറും കെയ്ന്‍ വില്യംസണും കോയിന്‍ കയരി പിടിക്കുകയായിരുന്നു. നാണയം താഴെ വീഴുന്നതിനു മുമ്പ് തന്നെ പിടിച്ചെടുത്ത മഞ്ജരേക്കര്‍ ഞങ്ങളുടെ പതിവ് പരിപാടികള്‍ കഴിഞ്ഞ് ടോസിടൂ എന്ന് താരത്തോട് പറയുകയും ചെയ്തു. അബദ്ധം മനസിലാക്കിയ ശ്രേയസ് ചിരിച്ചുകൊണ്ടായിരുന്നു രംഗം നേരിട്ടത്.
advertisement
പിന്നീട് ടോസ് ഇട്ടപ്പോള്‍ അയ്യര്‍ തന്നെ ടോസിങ്ങില്‍ വിജയിക്കുകയായിരുന്നു. ടോസ് ലഭിച്ച ഡല്‍ഹി നായകന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ആവേശം കുറച്ച് കൂടുതലാ' കമന്റേറ്റര്‍ പറയും മുന്നേ ടോസിട്ട് അയ്യര്‍; ആചാരങ്ങള്‍ തീര്‍ക്കട്ടെയെന്ന് മഞ്ജരേക്കര്‍
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement