TRENDING:

എറ്റവും കൂടുതൽ ഐസിസി കിരീടങ്ങൾ നേടിയ ക്യാപ്റ്റൻമാർ; പട്ടികയിലാദ്യം ഈ ഇതിഹാസ താരം

Last Updated:

ക്യാപ്റ്റന്റെ നേതൃപാടവവും സമർത്ഥമായ തന്ത്രങ്ങളും സമ്മർദങ്ങളെ അതിജീവിക്കാനുള്ള കഴിവും കിരീട നേട്ടത്തെ നിർണയിക്കുന്ന ഘടകങ്ങളാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഏതൊരു ക്രിക്കറ്റ് ക്യാപ്റ്റന്റെയും ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ചാമ്പ്യൻസ് ട്രോഫി, ടി20 ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പ് തുടങ്ങിയ ഐസിസി കിരീടങ്ങളിലേതെങ്കിലും നേടുക എന്നത്. കീരീടനേട്ടത്തിനായി നേതൃപാടവവും സമർത്ഥമായ തന്ത്രങ്ങളും സമ്മർദങ്ങളെ അതിജീവിക്കാനുള്ള കഴിവും ആവശ്യമാണ്.പല ക്യാപ്റ്റന്മാരും അവരുടെ ടീമുകളെ നിരവധി ഐസിസി ട്രോഫികളിലേക്ക് നയിച്ചിട്ടുണ്ട്. ഇത് അവരെ ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസങ്ങളാക്കി മാറ്റി.
News18
News18
advertisement

2025 ലെ ചാമ്പ്യൻസ് ട്രോഫി നേടിയതോടെ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മ തന്റെ കിരീടത്തി നേട്ടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചേർത്തിരിക്കുകയാണ്. ഈ വിജയത്തോടെ, കുറഞ്ഞത് രണ്ട് ഐസിസി ട്രോഫികളെങ്കിലും നേടിയ ക്യാപ്റ്റൻമാരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് രോഹിത്തും

ഏറ്റവും കൂടുതൽ ഐസിസി കിരീടങ്ങൾ നേടിയ ക്യാപ്റ്റൻമാർ ആരൊക്കെയാണെന്ന് നോക്കാം

1 . റിക്കി പോണ്ടിംഗ് - ഓസ്ട്രേലിയൻ ഇതിഹാസ താരമായ റിക്കി പോണ്ടിംഗാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 2003ലെയും 2007ലെയും ഏകദിന ലോകകപ്പും 2006ലെയും 2009ലെയും ചാമ്പ്യൻസ് ട്രോഫിയുമടക്കം 4 ഐസിസി കിരീടങ്ങളാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളെന്ന് വിശേഷിപ്പിക്കുന്ന റിക്കി പോണ്ടിംഗിന്റെ നായകത്വത്തിൽ ഓസ്ട്രേലിയ സ്വന്തമാക്കിയത്.

advertisement

2.എംഎസ് ധോണി-ക്യാപ്റ്റൻ കൂളായ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയാണ് പട്ടികയിൽ രണ്ടാമത്. 2011ലെ ഏകദിന ലോക കപ്പ്, 2007 ലെ ടി20 ലോകകപ്പ് , 2013ലെ ചാമ്പ്യൻസ്ട്രോഫി എന്നിവയടക്കം 3 ഐസിസി കിരീടങ്ങളാണ് ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ നേടിയത്

3. ക്ലൈവ് ലോയ്ഡ്- വെസ്റ്റിൻഡീസ് ഇതിഹാസ താരം ക്ലൈവ് ലോയ്ഡാണ് പട്ടികയിൽ മൂന്നാമത്. ക്ലൈവ് ലോയിഡ് നായകത്വത്തിൽ വിസ്റ്റിൻഡീസ് 1975ലെയും 1979ലെയും ലോകകപ്പുകൾ സ്വന്തമാക്കിയിട്ടുണ്ട്. ആകെ 2 ഐസിസി കിരീടങ്ങളാണ് ക്ളൈവ് ലോയ്ഡിന്റെ പേരിലുള്ളത്.

advertisement

4. ഡാരൻ സമി- ആകെ രണ്ട് ഐസിസി കീരീടങ്ങളാണ്  ഡാരൻ സമിയുടെ ക്യാപ്റ്റൻസിൽ വെസ്റ്റിൻഡീസ് നേടിയത് ക്യാപാറ്റൻസിയിൽ. 2012ലെയും 2016ലെയും ടി20 കിരീട നേട്ടങ്ങളായിരുന്നു അവ

5 പാറ്റ് കമ്മിൻസ്- ഓസ്ട്രേലിയൻ താരമായ പാറ്റ് കമ്മിൻസിന്റെ ക്യാപ്റ്റൻസിയിൽ 2 ഐസിസി കിരീടങ്ങളാണ് ഓസ്ട്രേലിയ നേടിയത്. 2021-23ലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടവും 2023ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടവും പാറ്റ് കമ്മിൻസിന്റെ നായകത്വത്തിൽ ഓസ്ട്രേലിയ നേടി.

6. രോഹിത് ശർമ- പട്ടികയിൽ അവസാനം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ്. 2024ലെ ടി20 ലോകകപ്പും 2025 ലെ ചാമ്പ്യൻസ് ട്രോഫിയും നേടി 2 ഐസിസി കിരീടങ്ങളിലേക്കാണ് രോഹിത് ശർമ ഇന്ത്യയെ നയിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
എറ്റവും കൂടുതൽ ഐസിസി കിരീടങ്ങൾ നേടിയ ക്യാപ്റ്റൻമാർ; പട്ടികയിലാദ്യം ഈ ഇതിഹാസ താരം
Open in App
Home
Video
Impact Shorts
Web Stories