അതിലൊന്ന് ഒരു മുൻ ക്രിക്കറ്റ് താരം വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ ഓർമ്മിക്കുന്നു. 2006 ഡിസംബറിൽ കർണാടകയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയായിരുന്നു വിരാട് കോഹ്‌ലിയുടെ പിതാവ് പ്രേംനാഥിന്റെ മരണം. സംഭവം ടീമിനെ പ്രതിസന്ധിയിലാക്കി.അന്ന് ഡൽഹി രഞ്ജി ടീമിന്റെ ക്യാപ്റ്റൻ മൻഹാസായിരുന്നു.ആ നിമിഷം മൻഹാസിന് എങ്ങനെ ശരിയായ കാര്യം ചെയ്യണമെന്ന് അറിയാമായിരുന്നു. മൻഹാസ് കോഹ്ലിയോട് വീട്ടിലേക്ക് പോകാൻ നിർദേശിച്ചു. മത്സരത്തിൽ തുടരാമെന്ന് കോഹ്ലി പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിക്കുകയും ചെയ്തു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന ജമ്മു കശ്മീരിൽ നിന്നുള്ള ആദ്യ കളിക്കാരനായിരുന്നു മൻഹാസ്.ഐപിഎല്ലിൽ 55 മത്സരങ്ങളിൽ നിന്ന് 109.36 സ്ട്രൈക്ക് റേറ്റോടെ 514 റൺസാണ് മൻഹാസ് നേടിയത്.വീരേന്ദർ സേവാഗിന്റെ ക്യാപ്റ്റൻസിയിൽ ഡൽഹി ഡെയർ ഡെവിൾസിലും യുവരാജിന്റെ ക്യാപ്റ്റൻസിയിൽ പൂനെ വാരിയേഴ്‌സ്, കിംഗ്‌സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകളിലും മൻഹാസ് കളിച്ചിട്ടുണ്ട്. യുവരാജ് സിംഗുമായി അടുത്ത സൌഹൃദമുള്ളയാളാണ് മൻഹാസ്. ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 157 മത്സരങ്ങളിൽ നിന്ന് 9,714 റൺസാണ് വലംകൈ ബാറ്റ്സ്മാനായ മൻഹാസിന്റെ സമ്പാദ്യം. ഇതിൽ 27 സെഞ്ച്വറിയും 49 അർദ്ധസെഞ്ച്വറിയും ഉൾപ്പെടുന്നു. 205 നോട്ടൌട്ടാണ് ഉയർന്ന വ്യക്തിഗത സ്കോർ. 40 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.
advertisement