TRENDING:

'അടിപതറി'; അഞ്ച് വിക്കറ്റ് നേട്ടവുമായി കുല്‍ദീപ് ; വിന്‍ഡീസ് വന്‍ തോല്‍വിയിലേക്ക്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

'പോയി തരത്തില്‍ കളിക്ക്'; മത്സരത്തിനിടെ മുംബൈ താരവുമായി കോര്‍ത്ത് ജെയിംസേട്ടന്‍; വീഡിയോ കാണാം

നേരത്തെ വിന്‍ഡീസിന്റെ ഒന്നാ ഇന്നിങ്ങ്‌സ് 181 റണ്‍സില്‍ അവസാനിച്ചിരുന്നു. 468 റണ്‍സിന്റെ കൂറ്റന്‍ ലീഡ് സ്വന്തമാക്കിയ ഇന്ത്യ വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കുകയായിരുന്നു. ഒന്നാം ഇന്നിങ്ങ്‌സില്‍ നിന്നും ഭേദപ്പെട്ട തുടക്കമായിരുന്നു വിന്‍ീസിന് ലഭിച്ചത്. 97 ന് ഒന്ന് നിലയിലായിരുന്ന വിന്‍ഡീസിനെ കുല്‍ദീപ് കറക്കിവീഴ്ത്തുകയായിരുന്നു.

നേരത്തെ ആറിന് 94 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടര്‍ന്ന വെസ്റ്റിന്‍ഡീസ് 181 റണ്‍സിന് പുറത്താക്കുകയായിരുന്നു. 53 റണ്‍സെടുത്ത റോസ്റ്റന്‍ ചേസിനും 47 റണ്‍സെടുത്ത കീമോ പോളിനും മാത്രമാണ് വെസ്റ്റിന്‍ഡീസ് നിരയില്‍ അല്‍പമെങ്കിലും ചെറുത്തുനില്‍ക്കാനായുള്ളു. ഇന്ത്യയ്ക്കുവേണ്ടി അശ്വിന്‍ 37 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു. മൊഹമ്മദ് ഷമി രണ്ടും ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

advertisement

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; പാക് സൂപ്പര്‍ താരത്തിനു നാല് മാസം വിലക്ക്

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ, പൃഥ്വി ഷാ(134), വിരാട് കോഹ്ലി(139), രവീന്ദ്ര ജഡേജ(പുറത്താകാതെ 100) എന്നിവരുടെ സെഞ്ച്വറികളുടെ മികവില്‍ ഒമ്പതിന് 649 എന്ന സ്‌കോറിന് ആദ്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 92 റണ്‍സെടുത്ത റിഷഭ് പന്തും 86 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയും ബാറ്റിങ്ങില്‍ തിളങ്ങി. നാലു വിക്കറ്റെടുത്ത ദേവേന്ദ്ര ബിഷൂവാണ് വെസ്റ്റിന്‍ഡീസ് ബൌളിങ്ങില്‍ അല്‍പമെങ്കിലും ആശ്വാസകരമായ പ്രകടനം പുറത്തെടുത്തത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
'അടിപതറി'; അഞ്ച് വിക്കറ്റ് നേട്ടവുമായി കുല്‍ദീപ് ; വിന്‍ഡീസ് വന്‍ തോല്‍വിയിലേക്ക്