'പോയി തരത്തില്‍ കളിക്ക്'; മത്സരത്തിനിടെ മുംബൈ താരവുമായി കോര്‍ത്ത് ജെയിംസേട്ടന്‍; വീഡിയോ കാണാം
Last Updated:
കൊച്ചി: ഫുട്‌ബോള്‍ മൈതാനത്ത് താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടുന്നത് പതിവു കാഴ്ചയാണ്. താരങ്ങള്‍ക്ക് പുറമേ, പരിശീലകര്‍ തമ്മിലും പരിശീലകരും താരങ്ങളും തമ്മിലും ഏറ്റുമുട്ടാറുണ്ട്. ഇന്നലെ കൊച്ചിയില്‍ നടന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് മുംബൈ എഫ്‌സി മത്സരത്തിലും ഇത്തരത്തിലൊരു രംഗത്തിന് സ്റ്റേഡിയം സാക്ഷ്യം വഹിച്ചിരുന്നു.
കേരാളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസും മുംബൈ താരം അര്‍നോള്‍ഡ് ഇസ്‌കോയും തമ്മിലായിരുന്നു ഇന്നലെ കോര്‍ത്തത്. കളിയാരംഭിച്ച് 18 മിനിട്ടുകള്‍ പിന്നിട്ടപ്പോഴായിരുന്നു സ്‌റ്റേഡിയത്തെ ചൂടുപിടിപ്പിച്ച സംഭവം അരങ്ങേറിയത്. മത്സരത്തിന്റെ ആദ്യമിനുട്ടുകള്‍ മുതല്‍ ഇരുടീമുകളും ആക്രമിച്ച് കളിക്കുകയായിരുന്നു. ഈ സമയത്ത് ടച്ച് ലൈനിനു പുറത്ത് നിന്നിരുന്ന ജെയിംസിനു മുന്നില്‍ ഇസ്‌കോ ബ്ലാസ്‌റ്റേഴ്‌സ് താരവുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നു.
advertisement
താരം വീണുകിടക്കുമ്പോള്‍ ലൈനിനു പുറത്ത് നിന്ന ജെയിംസ് എന്തോ പറയുകയും ചെയ്തു. ഉടനെ ചാടിയെഴുന്നേറ്റ ഇസ്‌കോ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനോട് കയര്‍ക്കുകയായിരുന്നു. റഫറിയും ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ചേര്‍ന്നായിരുന്നു രംം ശാന്തമാക്കിയത്. ഇസ്‌കോയെ പിന്തിരിപ്പിക്കാന്‍ മലയാളി താരം സഹലും അവിടെയെത്തി.
എന്നാല്‍ ഇസ്‌കോയോട് ചിരിച്ച് കൊണ്ടായിരുന്നു ഡേവിഡ് ജെയിംസിന്റെ പിന്നീടുള്ള പ്രതികരണം. കൊച്ചിയില്‍ ഇന്നലെ നടന്ന മത്സരം സമനിലയിലാണ് അവസാനിച്ചത്. മത്സരത്തിന്റെ 24 ാം മിനിട്ടില്‍ ഹോളിചരണ്‍ നര്‍സാരി നേടിയ ഗോളിനു മുന്നിട്ട് നിന്ന കേരളത്തെ ഇഞ്ചുറി ടൈമില്‍ ഭൂമിജ് നേടിയ ഗോളിലൂടെ മുംബൈയി സമനിലയില്‍ തളക്കുകയായിരുന്നു.
advertisement
Tempers flare as @MumbaiCityFC's Arnold Issoko and @KeralaBlasters head coach @jamosfoundation get into an altercation.
Watch it LIVE on @hotstartweets: https://t.co/8diw1niMrX
JioTV users can watch it LIVE on the app. #ISLMoments #KERMUM #LetsFootball #FanBannaPadega pic.twitter.com/093EIWoujq
— Indian Super League (@IndSuperLeague) October 5, 2018
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 06, 2018 12:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പോയി തരത്തില്‍ കളിക്ക്'; മത്സരത്തിനിടെ മുംബൈ താരവുമായി കോര്‍ത്ത് ജെയിംസേട്ടന്‍; വീഡിയോ കാണാം