TRENDING:

'കൊള്ളാലോ കളി'; സ്വന്തം ബൗളിങ്ങിനു കമന്ററി പറഞ്ഞ് കുല്‍ദീപ്; വീഡിയോ കാണാം

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

ടെസ്റ്റിലെ കന്നി അഞ്ച് വിക്കറ്റ് നേട്ടം; കുല്‍ദീപിനെ തേടിയെത്തിയത് മറ്റൊരു റെക്കോര്‍ഡ്

ഇന്നലത്തെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ കുല്‍ദീപ് പുതിയൊരു മേഖലയിലും കൈവെച്ചിരുന്നു. സാധാരണ രീതിയില്‍ താരങ്ങള്‍ ക്രിക്കറ്റില്‍ നിന്നു വിരമിച്ചാല്‍ അരങ്ങേറാറുള്ള കമന്ററിയിലാണ് കുല്‍ദീപ് ഒരുകൈ നോക്കിയിരിക്കുന്നത്. അതും സ്വന്തം ബൗളിങ്ങിന്.

തന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ വീഡിയോ ലാപ്പടോപ്പില്‍ കണ്ടുകൊണ്ടായിരുന്നു താരം കമന്ററി പറഞ്ഞത്. ഹോട്ടല്‍മുറിയില്‍ ബെഡിലിരുന്നുകൊണ്ടുള്ള കുല്‍ദീപിന്റെ കമന്ററി ബിസിസിഐയാണ് പുറത്ത് വിട്ടത്. വീഡിയോയ്ക്കd കമന്റുമായെത്തിയവര്‍ താരം ഭാവിയിലേക്കുള്ള തയ്യാറെടുപ്പിലാണെന്നാണ് പ്രതികരിച്ചത്.

advertisement

advertisement

വീഗനായി വിരാട് കോഹ്‌ലി; മുമ്പത്തെക്കാളേറെ കരുത്താര്‍ജ്ജിച്ചെന്ന് താരം

താരത്തിന്റെ ബൗളിങ്ങിനെ അഭിനന്ദിക്കുന്ന ആരാധകര്‍ വീഡിയോയിലെ പുതിയ വേഷത്തെക്കുറിച്ചും നിരവധി കമന്റുകളാണ് ചെയ്തിരിക്കുന്നത്. നേരത്തെ ഏകദിനത്തിലും ടി 20 യിലും താരം ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. കീറണ്‍ പവല്‍, ഷായി ഹോപ്, ഷിമ്രോണ്‍, ആമ്പ്രിസ്, ചേസ് എന്നിവരുടെ വിക്കറ്റുകളായിരുന്നു കുല്‍ദീപ് ഇന്നലെ നേടിയത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സില്‍ കീമോ പോളിന്റെ വിക്കറ്റും കുല്‍ദീപ് വീഴ്ത്തിയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
'കൊള്ളാലോ കളി'; സ്വന്തം ബൗളിങ്ങിനു കമന്ററി പറഞ്ഞ് കുല്‍ദീപ്; വീഡിയോ കാണാം