ടെസ്റ്റിലെ കന്നി അഞ്ച് വിക്കറ്റ് നേട്ടം; കുല്‍ദീപിനെ തേടിയെത്തിയത് മറ്റൊരു റെക്കോര്‍ഡ്

Last Updated:
ശ്രീലങ്കയുടെ ലക്ഷണ്‍ സണ്ടകനാണ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരന്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരെയായിരുന്നു ലക്ഷണ്‍ റെക്കോര്‍ഡ് കുറിച്ചത്. രാജ്‌കോട്ട് ടെസ്റ്റില്‍ വിന്‍ഡീസിനെതിരായ രണ്ടാം ഇന്നിങ്‌സിലായിരുന്നു കുല്‍ദീപിന്റെ ടെസ്റ്റിലെ അഞ്ച് വിക്കറ്റ് ആഘോഷം.
നേരത്തെ ഏകദിനത്തിലും ടി 20 യിലും താരം ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. കീറണ്‍ പവല്‍, ഷായി ഹോപ്, ഷിമ്രോണ്‍, ആമ്പ്രിസ്, ചേസ് എന്നിവരുടെ വിക്കറ്റുകളായിരുന്നു കുല്‍ദീപ് നേടിയത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ കീമോ പോളിന്റെ വിക്കറ്റും കുല്‍ദീപ് വീഴ്ത്തിയിരുന്നു.
advertisement
ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് ഇന്ന് രാജ്‌കോട്ടില്‍ കുറിക്കപ്പെട്ടത്. ഇന്നിങ്‌സിനും 272 റണ്‍സിനുമായിരുന്നു കോഹ്‌ലിയുടെയും സംഘത്തിന്റെയും ജയം. നാട്ടില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കിയ നായകരുടെ പട്ടികയില്‍ രണ്ടാമതെത്താനും വിരാട് കോഹ്‌ലിക്ക് ഇന്നത്തെ മത്സരത്തോടെ കഴിഞ്ഞിരുന്നു. 14 മത്സരങ്ങളിലാണ് കോഹ്‌ലി ഇന്ത്യയെ വിജയിപ്പിച്ചത്.
13 വിജയങ്ങളുണ്ടായിരുന്ന മൊഹമ്മദ് അസ്ഹറുഹ്ഹീനെയാണ് വിരാട് മറികടന്നത്. പട്ടികയില്‍ ഒന്നാമത് എംഎസ് ധോണിയാണ് 21 തവണയാണ് ധോണി ഇന്ത്യയെ നാട്ടില്‍ വിജയത്തിലേക്ക് നയിച്ചിട്ടുള്ളത്. അരങ്ങേറ്റ ടെസ്റ്റില്‍ മാന്‍ ഓഫ് ദ മാച്ച ബഹുമതിക്കര്‍ഹനാകുന്ന ആറാമത്തെ താരമെന്ന ബഹുമതി പൃഥ്വി ഷായും സ്വന്തമാക്കി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
ടെസ്റ്റിലെ കന്നി അഞ്ച് വിക്കറ്റ് നേട്ടം; കുല്‍ദീപിനെ തേടിയെത്തിയത് മറ്റൊരു റെക്കോര്‍ഡ്
Next Article
advertisement
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
ബ്രാഹ്‌മണരല്ലാത്തവർക്കും ക്ഷേത്രങ്ങളിലെ ശാന്തിമാരാകാം;ദേവസ്വം ബോര്‍ഡ് വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചു
  • കേരള ഹൈക്കോടതി ദേവസ്വം ബോർഡിന്റെ ശാന്തി നിയമന വിജ്ഞാപനം ശരിവെച്ചു.

  • ശാന്തി നിയമനത്തിൽ ജാതിയും പാരമ്പര്യവും മാനദണ്ഡമല്ലെന്ന് ഹൈക്കോടതി വിധി.

  • ദേവസ്വം ബോർഡിന്റെ നിയമന നടപടികൾ ഭരണഘടനാപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

View All
advertisement