ഏഷ്യാ കപ്പിൽ 18 മത്സരങ്ങളിൽ നിന്ന് 36 വിക്കറ്റുകളാണ് കുൽദീപ് നേടിയത്. ഏഷ്യാ കപ്പിൽ ശ്രീലങ്കയ്ക്ക് വേണ്ടി 15 മത്സരങ്ങൾ കളിച്ച മലിംഗ 33 വിക്കറ്റുകളാണ് നേടിയത്.
11 പന്തിൽ നിന്ന് 14 റൺസ് നേടിയ സൈം അയൂബിനെ പുറത്താക്കിയാണ് കഴിഞ്ഞ മത്സരത്തിൽ കുൽദീപ് തന്റെ വിക്കറ്റ് അക്കൗണ്ട് തുറന്നത്. തുടർന്ന് പാകിസ്ഥാൻ ഇന്നിംഗ്‌സിന്റെ പതിനേഴാം ഓവറിലെ ആദ്യ പന്തിൽ തന്നെ അദ്ദേഹം പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഘയുടെ വിക്കറ്റ് നേടി. അതേ ഓവറിലെ നാലാം പന്തിൽ ഷഹീൻ ഷാ അഫ്രീദിയെ (0) വിക്കറ്റിന് മുന്നിൽ കുടുക്കി, അവസാന പന്തിൽ ഫഹീം അഷ്‌റഫിനെയും (0) പുറത്താക്കി.
advertisement
ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ (ഏകദിനങ്ങളും ടി20യും ചേർത്ത്)
ഏഷ്യാ കപ്പിന്റെ ടി20 പതിപ്പിൽ, കുൽദീപിന് ഏഴ് മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകൾ ഉണ്ട്, ഏകദിന ഫോർമാറ്റിൽ 11 മത്സരങ്ങളിൽ നിന്ന് 19 ബാറ്റ്സ്മാൻമാരെ പുറത്താക്കിയിട്ടുണ്ട്. മറുവശത്ത്, മലിംഗ 14 ഏഷ്യാ കപ്പ് ഏകദിന ഫോർമാറ്റിൽ 29 വിക്കറ്റുകളും ടി20 ഫോർമാറ്റിൽ ഒരു മത്സരത്തിൽ നിന്ന് 4 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
ഏഷ്യാ കപ്പിന്റെ ഒരു പതിപ്പിൽ (ഏകദിനങ്ങളും ടി20യും ചേർന്ന്) ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇർഫാൻ പത്താന്റെ റെക്കോർഡ് തകർക്കാനും കുൽദീപിനായി.2004 ലെ ഏഷ്യാ കപ്പിൽ ഇർഫാൻ ആറ് മത്സരങ്ങൾ കളിച്ച് 14 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഈ ടൂർണമെന്റിൽ കുൽദീപ് 17 ബാറ്റ്‌സ്മാൻമാരെ പുറത്താക്കി. ഏഷ്യാ കപ്പിന്റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ശ്രീലങ്കയുടെ അജന്ത മെൻഡിസിന്റെ റെക്കോഡിനൊപ്പമെത്തുകയും ചെയ്തു. 2008 ഏഷ്യാ കപ്പിൽ, അജന്ത മെൻഡിസ് ശ്രീലങ്കയ്ക്കായി അഞ്ച് മത്സരങ്ങൾ കളിക്കുകയും 17 വിക്കറ്റുകൾ നേടുകയു ചെയ്തിരുന്നു.
2025 ലെ ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ മൂന്ന് മത്സരങ്ങൾ കളിച്ച കുൽദീപ് 8 വിക്കറ്റുകൾ വീഴ്ത്തി. സെപ്റ്റംബർ 14 ന് നടന്ന ഗ്രൂപ്പ് എ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ 18 റൺസ് വഴങ്ങി 3 വിക്കറ്റുകൾ നേടി, സെപ്റ്റംബർ 21 ന് നടന്ന സൂപ്പർ 4 മത്സരത്തിൽ 31 റൺസ് വഴങ്ങി ഒരു ബാറ്റ്സ്മാനെ പുറത്താക്കി.