TRENDING:

'ടെസ്റ്റ് ക്രിക്കറ്റിനിത് ചരിത്ര നിമിഷം'; സ്മിത്തിന് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ലബുഷാഗ്നെ കളത്തില്‍

Last Updated:

ലബുഷാഗ്‌നെയ്ക്ക് ബാറ്റ് ചെയ്യാനും പന്തെറിയാനും കഴിയുമെന്നതാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിന്റെ പ്രത്യേകത

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലണ്ടന്‍: ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടറായി കളത്തിലിറങ്ങാന്‍ മര്‍നസ് ലബുഷാഗ്നെ. രണ്ടാം ആഷസിനിടെ ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ പരിക്കേറ്റ സ്റ്റീവ് സ്മിത്തിനു പകരക്കാരനായാണ് ലബുഷാഗ്നെ കളത്തിലിറങ്ങുന്നത്. ഇതുവരെ ക്രിക്കറ്റിലുണ്ടായിരുന്ന പകരക്കാരനില്‍ നിന്ന് വ്യത്യസ്തമായി ലബുഷാഗ്‌നെയ്ക്ക് ബാറ്റ് ചെയ്യാനും പന്തെറിയാനും കഴിയുമെന്നാതാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിന്റെ പ്രത്യേകത.
advertisement

കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് പ്രകാരം പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുന്ന ആദ്യ താരമാണ് മര്‍നസ് ലബുഷാഗ്നെ. നേരത്തെ മത്സരത്തിനിടെ പരിക്കേറ്റ സ്മിത്ത് പവലിയനിലേക്ക് മടങ്ങിയിരുന്നെങ്കിലും വീണ്ടും ബാറ്റുചെയ്യാനെത്തിയിരുന്നു. എന്നാല്‍ ഇന്ന് തവേദനയനുഭവപ്പെട്ടതോടെയാണ് ഓസീസ് കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടിന് തയ്യാറായത്.

Also Read: ഒന്നാം ടെസ്റ്റില്‍ കിവികളെ പറത്തി; ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം

ഒരു താരത്തിന്റെ തലയ്ക്ക് പരിക്കേറ്റാലാണ് കണ്‍കഷന്‍ നിയമപ്രകാരം മറ്റൊരു താരത്തിന് ആദ്യ ഇലവനില്‍ കളിക്കാനാകുക. 2014 ല്‍ തലയില്‍ ബൗണ്‍സര്‍ കൊണ്ട ഫില്‍ ഹ്യൂസിന് ജീവന്‍ നഷ്ടമായതോടൊണ് ക്രിക്കറ്റില്‍ കണ്‍കഷന്‍ സബ്‌സ്റ്റിറ്റിയൂട്ട് നടപ്പിലാക്കണമെന്ന ആവശ്യം ഉയരുന്നത്.

advertisement

2017 ല്‍ രണ്ട് വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഐസിസി കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നടപ്പിലാക്കിയിരുന്നു. ആഗസ്റ്റിലാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ ഐസിസി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവതരിപ്പിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
'ടെസ്റ്റ് ക്രിക്കറ്റിനിത് ചരിത്ര നിമിഷം'; സ്മിത്തിന് പകരം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ലബുഷാഗ്നെ കളത്തില്‍