ഒന്നാം ടെസ്റ്റില്‍ കിവികളെ പറത്തി; ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം

വിക്കറ്റ് നഷ്ടപ്പെടാതെ 133 എന്ന നിലയിലായിരുന്നു ലങ്ക അവസാന ദിവസത്തെ കളി ആരംഭിച്ചത്.

news18
Updated: August 18, 2019, 3:50 PM IST
ഒന്നാം ടെസ്റ്റില്‍ കിവികളെ പറത്തി; ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം
Sri-Lanka
  • News18
  • Last Updated: August 18, 2019, 3:50 PM IST
  • Share this:
കൊളംബോ: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് ജയം. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക 1- 0 ത്തിന് മുന്നിലെത്തി. മത്സരത്തിന്റെ അവസാന ദിവസം കിവികള്‍ ഉയര്‍ത്തിയ 268 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദ്വീപുകാര്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ജയം നേടിയത്.

വിക്കറ്റ് നഷ്ടപ്പെടാതെ 133 എന്ന നിലയിലായിരുന്നു ലങ്ക അവസാന ദിവസത്തെ കളി ആരംഭിച്ചത്. ടീം ടോട്ടല്‍ 161 റണ്‍സെത്തുമ്പോഴാണ് ആതിഥേയരുടെ ആദ്യവിക്കറ്റ് വീഴുന്നത്. കരുണരത്‌നെയുടെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. 122 റണ്‍സാണ് കരുണരത്‌നെ നേടിയത്. ലാഹിരു തിരിമനെ 64 റണ്‍സെടുത്തു.

Also Read: ഇംഗ്ലണ്ടിന് എട്ടുറൺസ് ലീഡ്: ഓസ്ട്രേലിയ 250ന് പുറത്ത്

ഇതാദ്യമായാണ് തന്റെ ടെസ്റ്റ് കരിയറില്‍ ഒരു മത്സരത്തിന്റെ നാലാം ഇന്നിങ്‌സില്‍ കരുണരത്‌നെ സെഞ്ച്വറി നേടുന്നത്. നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 18 റണ്‍സ് ലീഡ് വഴങ്ങിയ കീവീസ് 285 റണ്‍സിനാണ് രണ്ടാം ഇന്നിങ്‌സില്‍ ഓള്‍ ഔട്ടാകുന്നത്. ലങ്കന്‍ നിരയില്‍ നാല് വിക്കറ്റെടുത്ത ലസിത് എംബല്‍ഡെനിയയും, മൂന്ന് വിക്കറ്റെടുത്ത ധനഞ്ജയ ഡിസില്‍വയുമാണ് കിവികള്‍ക്ക് പ്രഹരം നല്‍കിയത്.

First published: August 18, 2019, 3:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading