ഡല്‍ഹിക്ക് ജയിക്കാന്‍ മൂന്നു പന്തില്‍ രണ്ട് റണ്‍സ് വേണ്ടിയിരിക്കെ ബാറ്റുചെയ്യുകയായിരുന്ന അമിത് മിശ്ര റണ്‍സിനായി ഓടുകയായിരുന്നു. ഖലീല്‍ അഹമ്മദിന്റെ പന്ത് താരത്തെ ബീറ്റ് ചെയ്ത് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിയപ്പോഴാണ് മിശ്രയും കീമോ പോളും റണ്‍സിനായി ഓടുന്നത്.
പന്ത് കൈയ്യിലെടുത്ത വൃദ്ധിമാന്‍ സാഹ കീമോ പോളിനെ വീഴ്ത്താനായി പന്തെറിഞ്ഞെങ്കിലും പന്ത് വിക്കറ്റും കടന്നും നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലേക്ക് പോവുകയായിരുന്നു. ഉടനെ പന്ത് കൈയ്യിലെടുത്ത ഖലീല്‍ അഹമ്മദ് സ്റ്റംപ്‌സ് ലക്ഷ്യമാക്കി എറിയുകയും ചെയ്തു. സ്റ്റംപ്‌സിനു നേരെ വന്ന പന്ത് മിശ്രയുടെ ബാറ്റില്‍ തട്ടി തെറിക്കുകയും ചെയ്തു.
advertisement
ബാറ്റില്ലായിരുന്നെങ്കില്‍ മിശ്ര റണ്‍ഔട്ടാകുമെന്നിരിക്കെ ഹൈദരാബാദ് താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്യുകയായിരുന്നു. ഫീല്‍ഡ് തടസ്സപ്പെടുത്തിയെന്ന് നിരീക്ഷിച്ച അംപയര്‍ വിക്കറ്റ് വിളിക്കുകയും ചെയ്തു.