ആ വിക്കറ്റ് വേണ്ടെന്ന് അയ്യര്‍; വിട്ടുകൊടുക്കേണ്ട ആവശ്യമില്ലെന്ന് പന്ത്; നാടകീയതയ്‌ക്കൊടുവില്‍ ഹൂഡ ഔട്ട്

ഹൂഡ ബൗളര്‍ കീമോ പോളുമായി പിച്ചില്‍ കൂട്ടിയിടിച്ച് വീണപ്പോഴേക്കും പന്തിന്റെ ത്രോ നോണ്‍സ്‌ട്രൈക്ക് എന്‍ഡിലെ സ്റ്റംപ് തെറിപ്പിച്ചിരുന്നു

news18
Updated: May 9, 2019, 1:34 PM IST
ആ വിക്കറ്റ് വേണ്ടെന്ന് അയ്യര്‍; വിട്ടുകൊടുക്കേണ്ട ആവശ്യമില്ലെന്ന് പന്ത്; നാടകീയതയ്‌ക്കൊടുവില്‍ ഹൂഡ ഔട്ട്
prithivi sha
  • News18
  • Last Updated: May 9, 2019, 1:34 PM IST
  • Share this:
വിശാഖപട്ടണം: നാടകീയതകള്‍ നിറഞ്ഞതായിരുന്നു ഇന്നലെ ഐപിഎല്ലില്‍ നടന്ന ഡല്‍ഹി ഹൈദരാബാദ് പ്ലേ ഓഫ് മത്സരം. തോല്‍വി പുറത്തേക്കുള്ള വഴികാട്ടുമെന്നുറപ്പായ മത്സരത്തില്‍ ഇരു ടീമുകളും വാശിയോടെ പൊരുതിയപ്പോള്‍ നാടകീയ നിമിഷങ്ങള്‍ക്കും സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു. ഹൈദരാബാദിന്റെ ഇന്നിങ്‌സില്‍ ദീപക് ഹൂഡയുടെ വിക്കറ്റിനെച്ചൊല്ലി ഉടലെടുത്ത ആശയക്കുഴപ്പമായിരുന്നു ഇത്തരത്തിലൊന്ന്.

ഹൈദാരാബാദ് ഇന്നിങ്‌സിന്റെ അവസാന ഓവറിലായിരുന്നു ദീപക് ഹൂഡ റണ്‍ഔട്ടായി പുറത്താകുന്നത്. കീമോ പോളിന്റെ പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിയപ്പോള്‍ ഹൂഡ ബൈ റണ്ണിനായി ഓടുകയായിരുന്നു. പന്ത് പിടിച്ചെടുത്ത ഋഷബ് ഹൂഡയെ ലക്ഷ്യമാക്കി ബോളിങ് എന്‍ഡിലേക്ക് എറിയുയും ചെയ്തു.

Also Read: കളിച്ചത് ഹൃദയം കൊണ്ടായിരുന്നു; മത്സരം കൈവിട്ടെന്ന് ഉറപ്പായപ്പോള്‍ പൊട്ടിക്കരഞ്ഞ് ടോം മൂഡി

റണ്ണിനായി ഓടിയ ദീപക് ഹൂഡ ബൗളര്‍ കീമോ പോളുമായി പിച്ചില്‍ കൂട്ടിയിടിച്ച് വീണപ്പോഴേക്കും പന്തിന്റെ ത്രോ നോണ്‍സ്‌ട്രൈക്ക് എന്‍ഡിലെ സ്റ്റംപ് തെറിപ്പിച്ചിരുന്നു. ഹൂഡ റണ്‍ഔട്ടായങ്കിലും ബൗളറുമായി കൂട്ടിയിടിച്ച് വീണതാണ് താരത്തിന്റെ വിക്കറ്റിന്റെ കാരണമെന്ന് നിരീക്ഷിച്ച അംപയര്‍ എസ് രവി ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യരിന്റെ അഭിപ്രായം തേടുകയായിരുന്നു.

കൂട്ടിയിടിച്ച് വീണതാണെന്നത് മുന്‍ നിര്‍ത്തി അയ്യര്‍ അപ്പീല്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുകയും ഫീല്‍ഡ് പൊസിഷനിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ ഉടന്‍ ഇടപെട്ട ഋഷഭ് പന്ത് കീമോ പോളുമായി കൂട്ടിയിടിച്ചില്ലായിരുന്നെങ്കിലും ഹൂഡയ്ക്ക് ഓട്ടം പൂര്‍ത്തിയാക്കാന്‍ കഴിയില്ലായിരുന്നെന്ന് നായകനെ ബോധ്യപ്പെടുത്തുകയായിരുന്നു. ഇതോടെ അയ്യര്‍ അപ്പീല്‍ ചെയ്യുകയും അമ്പയര്‍ ഔട്ട് വിളിക്കുകയും ചെയ്തു.First published: May 9, 2019, 1:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading