TRENDING:

Roger Federer| ഹൃദയസ്പർശിയായ സന്ദേശത്തിലൂടെ ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചു

Last Updated:

41 കാരനായ സ്വിസ് താരം കരിയറിൽ 20 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടെന്നീസിലെ ഇതിഹാസ താരം റോജർ ഫെഡറർ (Roger Federer) വിരമിക്കൽ പ്രഖ്യാപിച്ചു. ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറർ വ്യാഴാഴ്ചയാണ് മത്സര ടെന്നീസിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.
advertisement

41 കാരനായ സ്വിസ് താരം കരിയറിൽ 20 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. അടുത്തയാഴ്ച ലണ്ടനിൽ നടക്കുന്ന ലേവർ കപ്പ് താരത്തിന്റെ അവസാന എടിപി ടൂർണമെന്‍റാകും. ആരാധകരോടും എതിരാളികളോടും നന്ദി പറഞ്ഞ താരം, വിരമിക്കാനുള്ള സമയമായെന്നും വ്യക്തമാക്കി.

''41 വയസ്സായി. 24 വർഷത്തെ കരിയറിനിടെ 1500ലധികം മത്സരങ്ങൾ ഞാൻ കളിച്ചിട്ടുണ്ട്. സ്വപ്നം കണ്ടതിലും കൂടുതൽ ഉദാരമായാണ് ടെന്നീസ് എന്നോട് പെരുമാറിയത്. എന്റെ മത്സര ജീവിതം അവസാനിപ്പിക്കാൻ സമയമായെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു''- ഫെഡർ പറഞ്ഞു.

advertisement

''എന്റെ ടെന്നീസ് കുടുംബത്തിനും പ്രിയപ്പെട്ടവർക്കും... വർഷങ്ങളായി ടെന്നീസ് എനിക്ക് നൽകിയ എല്ലാ സമ്മാനങ്ങളിലും, ഏറ്റവും മികച്ചത്, ഒരു സംശയവുമില്ല, ഞാൻ വഴിയിൽ കണ്ടുമുട്ടിയ ആളുകളാണ്: എന്റെ സുഹൃത്തുക്കൾ, എന്റെ എതിരാളികൾ, കൂടാതെ കായികരംഗത്തിന് ജീവൻ നൽകുന്ന മിക്ക ആരാധകരും. ഇന്ന്, എല്ലാവരുമായും  വാർത്ത പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.

advertisement

നിങ്ങളിൽ പലർക്കും അറിയാവുന്നതുപോലെ, കഴിഞ്ഞ മൂന്ന് വർഷം പരിക്കുകളുടെയും ശസ്ത്രക്രിയകളുടെയും രൂപത്തിൽ ഒട്ടെറെ വെല്ലുവിളികൾ നേരിട്ടു. പൂർണ്ണമായ ഫോമിലേക്ക് മടങ്ങാൻ ഞാൻ കഠിനമായി പരിശ്രമിച്ചു. എന്നാൽ എന്റെ ശരീരത്തിന്റെ കഴിവുകളും പരിമിതികളും എനിക്കറിയാം, ഇതില്‍ നിന്ന് എ‌നിക്കുള്ള സന്ദേശം വ്യക്തമാണ്. എനിക്ക് 41 വയസ്സായി. 24 വർഷത്തിനിടെ 1500-ലധികം മത്സരങ്ങൾ ഞാൻ കളിച്ചിട്ടുണ്ട്. സ്വപ്നം കാണുന്നതിനേക്കാൾ ഉദാരമായാണ് ടെന്നീസ് എന്നോട് പെരുമാറിയത്, എന്റെ മത്സര ജീവിതം അവസാനിപ്പിക്കേണ്ട സമയം എപ്പോഴാണെന്ന് ഞാൻ തിരിച്ചറിയണം," അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

എന്നാൽ മത്സരരംഗത്തല്ലെങ്കിലും ടെന്നീസ് കളിക്കുന്നത് ഉപേക്ഷിക്കില്ലെന്നും ഇതിഹാസ താരം വ്യക്തമാക്കി.

കുറച്ചുവർഷങ്ങളായി താരം പരിക്കുമൂലം ടെന്നീസിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. കാൽമുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. 24 വർഷത്തെ ടെന്നീസ് കരിയറിൽ 103 കിരീടങ്ങൾ നേടിയിട്ടുണ്ട്. ദീർഘകാലം ടെന്നീസിൽ ലോക ഒന്നാം നമ്പറുകാരനായി തുടർന്നിരുന്നു.

ടെന്നീസ് കോർട്ടിലെ വർഷങ്ങളുടെ മികവ് കൊണ്ട് ടെന്നീസിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായാണ് ഫെഡററെ കായികലോകം വിലയിരുത്തുന്നത്. 2003 ൽ വിംബിൾഡൺ കിരീടത്തോടെ തന്റെ ആദ്യ ഗ്രാൻഡ് സ്ലാം നേടിയ അദ്ദേഹം പിന്നീട് 6 ഓസ്‌ട്രേലിയൻ ഓപ്പണുകൾ, 1 ഫ്രഞ്ച് ഓപ്പൺ, 8 വിംബിൾഡൺ, 5 യുഎസ് ഓപ്പൺ കിരീടങ്ങൾ നേടി.

advertisement

20 ഗ്രാൻഡ് സ്ലാമുകളോടെ, സമീപകാലത്ത് തന്റെ കടുത്ത എതിരാളികളായി കണക്കാക്കപ്പെടുന്ന റാഫേൽ നദാലിനും നൊവാക് ജോക്കോവിച്ചിനും ശേഷം ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഫെഡറർ.

English Summary: Legendary Tennis player Roger Federer has announced his retirement from the sport as the upcoming Laver Cup will be his final ATP event. Federer shared a long note on his Twitter account where he expressed his feelings and said that the injuries and surgeries have been part and parcel of his life in the past three years

മലയാളം വാർത്തകൾ/ വാർത്ത/Sports/
Roger Federer| ഹൃദയസ്പർശിയായ സന്ദേശത്തിലൂടെ ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ വിരമിക്കൽ പ്രഖ്യാപിച്ചു
Open in App
Home
Video
Impact Shorts
Web Stories