താരങ്ങളുടെ വിലക്ക് നീക്കുന്നത് സംബന്ധിച്ച വിഷയം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പരിഗണനയിലാണെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ കെവിന്‍ റോബര്‍ട്ട്‌സാണ് വ്യക്തമാക്കിയത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസിയേഷന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പുതിയ തീരുമാനം. താരങ്ങളുടെ വിലക്ക് സംബന്ധിച്ച് അസോസിയേഷന്റെ അപേക്ഷ ലഭിച്ചതായി കെവിന്‍ റോബോര്‍ട്ട് പറഞ്ഞു.
ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ രാജ്യം വിട്ട് പോകണമെന്ന് കോഹ്‌ലി
ഇന്ത്യന്‍ ടീം ഓസീസ് പര്യടനത്തിനു തയ്യാറെടുക്കവേയാണ് സീനിയര്‍ താരങ്ങളുടെ വിലക്ക് നീക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയില്‍ ഉടലെടുത്തിരിക്കുന്നത്. എന്നാല്‍ ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് മുന്‍പ് വിലക്ക് പിന്‍വലിക്കുന്നത് പരിഗണിക്കുമോ എന്ന് റോബര്‍ട്ട്സ് വ്യക്തമാക്കിയിട്ടില്ല. നേരത്തെ താരങ്ങളുടെ വിലക്ക് നീക്കില്ലെന്ന് കിക്കറ്റ് ഓസ്ട്രേലിയ മുന്‍ ചെയര്‍മാന്‍ ഡേവിഡ് പീവെര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കെവിന്‍ റോബോര്‍ട്ട്‌സും രംഗത്തെത്തിയിരിക്കുന്നത്.
advertisement
ഐപിഎല്ലിനെത്തിയപ്പോഴാണ് ഇന്ത്യന്‍ താരങ്ങളുടെ സ്വഭാവം മനസിലായത്; കൈഫിനും ജഡേജയ്ക്കുമെതിരെ വോണ്‍
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു ക്രിക്കറ്റ് ലോകത്തിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്മിത്തിനെയും വാര്‍ണറെയും 12 മാസത്തേക്കും ബാന്‍ക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കുമായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കിയത്. ബാന്‍ക്രോഫ്റ്റിന്റെ വിലക്ക് ജനുവരിവരെയാണെന്നിരിക്കെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ താരങ്ങലെ തിരികെയത്തിക്കുന്നത് ആലോചിക്കുന്നത്.
