ഐപിഎല്ലിനെത്തിയപ്പോഴാണ് ഇന്ത്യന്‍ താരങ്ങളുടെ സ്വഭാവം മനസിലായത്; കൈഫിനും ജഡേജയ്ക്കുമെതിരെ വോണ്‍
Last Updated:
സിഡ്നി: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിന് ഈഗോയാണെന്ന് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഇന്ത്യന്‍ താരങ്ങളെക്കുറിച്ച് തന്റെ ആത്മകഥയായ 'നോ സ്പിനിലാണ്' വോണ്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ അച്ചടക്കമില്ലാത്ത താരമായിരുന്നെന്നും മുഹമ്മദ് കൈഫ് ഈഗോയോടെ പെരുമാറുന്ന താരമാണെന്നും മുന്‍ ലോക താരം പറയുന്നു.
ഐ.പി.എല്‍ കളിക്കാനെത്തിയപ്പോഴാണ് ഇന്ത്യന്‍ താരങ്ങളോട് അടുത്ത് ഇടപഴകിയതെന്നും അതോടെയാണ് താരങ്ങളുടെ സ്വഭാവം മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നും പറഞ്ഞാണ് വോണ്‍ താരങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. ഐപിഎല്ലിന്റെ തുടക്കത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന വോണ്‍ അന്നത്തെ സംഭവങ്ങളാണ് ആത്മകഥയില്‍ വിവരിക്കുന്നത്.
കളിക്കാര്‍ക്കുള്ള ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ എല്ലാവരും റൂമുകളുടെ താക്കോല്‍ വാങ്ങി പോയെന്നും എന്നാല്‍ തിരിച്ച് വന്ന കൈഫ് തനിക്ക് അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെന്ന തരത്തില്‍ പ്രതികരിക്കുകയായിരുന്നെന്നും വോണ്‍ ഓര്‍ത്തെടുക്കുന്നു.
advertisement
'ഞാന്‍ ഹോട്ടല്‍ ഉടമയുമായി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. കൈഫ് നേരെ വന്ന് റിസപ്ഷനിസ്റ്റിനോട് പറഞ്ഞു. 'ഞാന്‍ കൈഫാണ്! അതെ, ഞാന്‍ എങ്ങനെയാണ് സഹായിക്കേണ്ടത്' റിസപ്ഷനിസ്റ്റ് ചോദിച്ചു. വിണ്ടും അദ്ദേഹം ഞാന്‍ കൈഫാണ് എന്ന് ആക്രോശിച്ചു. ഞാന്‍ കൈഫിനോട് പറഞ്ഞു 'എല്ലാം ശരിയാകും കൂട്ടുകാരാ''അതെ, ഞാന്‍ കൈഫാണ്'!' വോണ്‍ പറയുന്നു.
നിങ്ങളുടെ ആവശ്യമെന്താണെന്ന് ഞാന്‍ ചോദിക്കുമ്പോഴും താന്‍ കൈഫാണെന്ന് അവര്‍ത്തിക്കുക മാത്രമാണ് മുന്‍ ഇന്ത്യന്‍ താരം ചെയ്തതെന്നും വോണ്‍ പറയുന്നു. ചെറിയ റൂം ലഭിച്ചതിന്റെ പേരിലായിരുന്നു താരത്തിന്റെ പ്രതികരണമെന്നും അതിനായി തന്നെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നെന്നും വോണ്‍ ചൂണ്ടിക്കാട്ടുന്നു. 'ഞാന്‍ മുതിര്‍ന്ന ഇന്ത്യന്‍ രാജ്യാന്തര താരമാണ്. അതുകൊണ്ട് എനിക്ക് വലിയ റൂം കിട്ടണം. എന്നാണ് കൈഫ് പറയുന്നതെന്ന് എനിക്ക് മനസിലായി.' വോണ്‍ പറയുന്നു.
advertisement
അന്ന് യുവതാരമായിരുന്ന രവീന്ദ്ര ജഡേജയെക്കുറിച്ച് സംസാരിച്ച വോണ്‍ അച്ചടക്കമില്ലാത്ത താരമായിരുന്നു ജഡേജയെന്നാണ് കുറ്റപ്പെടുത്തുന്നത്. ജഡേജ പരിശീലനത്തിന് വൈകിയേ എത്താറുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം പറയുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 07, 2018 4:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഐപിഎല്ലിനെത്തിയപ്പോഴാണ് ഇന്ത്യന്‍ താരങ്ങളുടെ സ്വഭാവം മനസിലായത്; കൈഫിനും ജഡേജയ്ക്കുമെതിരെ വോണ്‍


