TRENDING:

മെസിയും അര്‍ജന്‍റീന ടീമും നവംബറിൽ വരില്ല; കേരള സന്ദര്‍ശനം റദ്ദാക്കിയതായി റിപ്പോര്‍ട്ട്

Last Updated:

ആവർത്തിച്ചുള്ള ലംഘനങ്ങൾ കാരണം കേരളവുമായുള്ള കരാർ പരാജയപ്പെട്ടുവെന്നും എഎഫ്ഐ പ്രതിനിധിയെ ഉദ്ധരിച്ച് ലാ നാസിയോൺ റിപ്പോര്‍ട്ട് ചെയ്യുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലയണൽ മെസിയും അർജന്‍റീന ടീമും നവംബറിൽ കേരളം സന്ദർശിക്കില്ലെന്ന് റിപ്പോർട്ട്. അർജന്‍റീനിയൻ മാധ്യമമായ ലാ നാസിയോണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മെസിയുടെ നേതൃത്വത്തിലുള്ള അർജന്‍റീന ഫുട്ബോൾ ടീമിന്‍റെ നവംബറിലെ കേരള സന്ദർശനം റദ്ദാക്കിയതായാണ് അവർ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത ഫിഫ വിൻഡോയിൽ (നവംബർ 10-18) നടക്കാനിരിക്കുന്ന ദേശീയ ടീമിന്റെ മത്സരങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന അർജന്‍റീന ഫുട്ബോൾ അസോസിയേഷന്‍റെ (എഎഫ്എ) റിപ്പോർട്ടിലാണ് ലാ നാസിയോണിന്‍റെ പരാമർശം.
മെസി (File Photo)
മെസി (File Photo)
advertisement

‘നവംബറിൽ കേരള സന്ദര്‍ശനം സാധ്യമാക്കാൻ ഞങ്ങള്‍ക്കു കഴിയുന്നതെല്ലാം ചെയ്തു. പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിച്ചു. ഫീൽഡ്, ഹോട്ടൽ സന്ദർശനവും കൂടിക്കാഴ്ച്ചയും നടന്നു. പക്ഷേ ഇന്ത്യയ്ക്ക് ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞില്ല’ എഎഫ്എ പ്രതിനിധിയെ ഉദ്ധരിച്ച് ലാ നാസിയോൺ റിപ്പോർട്ട് ചെയ്യുന്നു. ആവർത്തിച്ചുള്ള ലംഘനങ്ങൾ കാരണം കേരളവുമായുള്ള കരാർ പരാജയപ്പെട്ടുവെന്നും  റിപ്പോർട്ടിൽ പറയുന്നു.

പുതിയ തീയതി കണ്ടെത്തുന്നതിനായി കരാർ പുനഃക്രമീകരിക്കുകയാണ് ചെയ്യാൻ പോകുന്നത്. അടുത്ത വർഷം മാർച്ചിൽ ഈ സൗഹൃദ മത്സരം പുനഃക്രമീകരിക്കാനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്നും ലാ നാസിയോൺ വ്യക്തമാക്കി.

advertisement

കഴിഞ്ഞ മാസം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധി ഹെക്ടർ ഡാനിയേൽ കാബ്രേര, സൗഹൃദ മത്സരത്തിനുള്ള വേദിയായ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ വിലയിരുത്താൻ കൊച്ചിയിലെത്തിയിരുന്നു. സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാൻ കാബ്രേരയെ സ്റ്റേഡിയത്തിൽ വെച്ച് കാണുകയും മത്സരം ഷെഡ്യൂൾ പ്രകാരം നടക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

മത്സരവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കാൻ ചുമതലപ്പെടുത്തിയ മീഡിയ കമ്പനി, നവംബർ 17 ന് കൊച്ചിയിൽ അർജന്റീനയുമായി സൗഹൃദ മത്സരം നടത്താൻ ഓസ്‌ട്രേലിയ സമ്മതിച്ചതായും അറിയിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Reports indicate that Lionel Messi and the Argentina team will not be visiting Kerala in November. The news was reported by the Argentinian Media La Nación. They reported that the November visit of the Argentine national football team, led by Messi, has been cancelled. La Nación's report refers to a statement from the Argentine Football Association (AFA) regarding the national team's fixtures during the upcoming FIFA window (November 10-18).

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
മെസിയും അര്‍ജന്‍റീന ടീമും നവംബറിൽ വരില്ല; കേരള സന്ദര്‍ശനം റദ്ദാക്കിയതായി റിപ്പോര്‍ട്ട്
Open in App
Home
Video
Impact Shorts
Web Stories