TRENDING:

ക്ലബിന്റെ അനുമതിയില്ലാതെ സൗദി സന്ദർശിച്ചതിന് ലയണൽ മെസിയെ പിഎസ്ജി സസ്പെന്റ് ചെയ്‌തു

Last Updated:

സസ്പെൻഷൻ കാലത്ത് ക്ലബിൽ പരിശീലനത്തിനും താരത്തിന് അനുമതിയില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാരീസ്: അനുമതിയില്ലാതെ സൗദി സന്ദർശിച്ചതിന് ലയണൽ മെസിയെ പാരീസ് സെയ്‌ന്റ് ജർമ്മൻ ക്ലബ് സസ്പെന്റ് ചെയ്‌തു. ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിനു പിന്നാലെയാണ് നടപടി. രണ്ടാഴ്ചത്തേക്കാണ് ക്ലബിൽ നിന്ന് മെസിയെ സസ്പെന്റ് ചെയ്തു.
advertisement

സസ്പെൻഷൻ കാലത്ത് ക്ലബിൽ പരിശീലനത്തിനും താരത്തിന് അനുമതിയില്ല. സൗദി അറേബ്യയുടെ ടൂറിസം അബാസഡറാണ് ലയണൽ മെസി. ക്ലബ് നടപടിയെടുത്തതോടെ ലീഗ് വണ്ണിലെ ആദ്യ രണ്ട് മത്സരങ്ങൾ മെസിക്ക് നഷ്ടമാകും. ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സൗദി യാത്രയ്ക്ക് മെസ്സി ക്ലബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം. എന്നാല്‍ ക്ലബ് അധികൃതര്‍ ആവശ്യം നിരസിക്കുകയായിരുന്നു.

Also read-‘സൗദിയിൽ ഇത്രയധികം പച്ചപ്പ് ഉണ്ടെന്ന് ആരാണ് കരുതിയത്’? പച്ചപ്പ് ആസ്വാദിച്ച് മെസി; സ്വാഗതം ചെയ്ത് സൗദി

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുടുംബത്തോടൊപ്പം സൗദി അറേബ്യയിലെത്തി അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സിയെ സൗദി അറേബ്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് സൗദി ടൂറിസം അംബാസഡർ പറഞ്ഞു. കഴിഞ്ഞ ദിവസം സൗദിയിലെത്തിയ മെസിയുടെ ചിത്രങ്ങൾ സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബാണ് പുറത്ത് വിട്ടത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് മെസി സൗദി സന്ദർശിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
ക്ലബിന്റെ അനുമതിയില്ലാതെ സൗദി സന്ദർശിച്ചതിന് ലയണൽ മെസിയെ പിഎസ്ജി സസ്പെന്റ് ചെയ്‌തു
Open in App
Home
Video
Impact Shorts
Web Stories