ടോട്ടനെത്തിരെ സമനിലയിൽതളച്ചാൽ പോലും ലിവര്‍പൂളിന് കിരീടം നേടാമായിരുന്നു. ലിവർപൂളിനു വേണ്ടി ലൂയിസ് ഡയസ്, അലക്സിസ് മക് അലിസ്റ്റര്‍, കോഡ് ഗാക്പോ, മുഹമ്മദ് സലാ എന്നിവർ ഗോളുകൾ നേടി. ടോട്ടനം താരം ഡെസ്റ്റിനി ഉഡോഗിയുടെ സെല്‍ഫ് ഗോളായിരുന്നു ലിവർപൂളിന്റെ ഗോളുകളുടെ എണ്ണത്തെ 5 ആക്കി ഉയർത്തിയത്.
ഈ സീസണൽ കളിച്ച 34 മത്സരങ്ങളിൽ 25ലും ലിവർപൂൾ വിജയിച്ചിരുന്നു.ഈ വിജയത്തോടെ ലിവർപൂളിന് 82 പോയിന്റായി. രണ്ട് മത്സരങ്ങളിൽ മാത്രമാണ് തോൽവി വഴങ്ങിയത്.രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിനെക്കാൾ 15 പോയന്റുകൾ മുന്നിലായിരുന്നു ലിവർപൂൾ. ഇതോടെ 4 മത്സരങ്ങൾ ശേഷിക്കെ ലിവർപൂൾ കിരീടമുറപ്പിക്കുകയായിരുന്നു. ഈ സീസണിൽ 80 ഗോളുകളാണ് എതിരാളികളുടെ വലയിലാക്കിയത്. മുഹമ്മദ് സലായാണ് ലിവർപൂളന്റെ ടോപ് സ്കോറർ
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 28, 2025 11:13 AM IST