ഗോള്‍...'; വലകുലുക്കി കൊമ്പന്മാര്‍; മുംബൈയ്‌ക്കെതിരെ കേരളത്തിന് ആദ്യ ഗോള്‍
ഗോയാന്‍ ജനഗമന ആലപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ വ്യക്തമായി പതിയുകയും ചെയ്തു. കാണികള്‍ക്കും ഇന്ത്യന്‍ താരങ്ങള്‍ക്കുമൊപ്പം സുന്ദരമായായിരുന്നു ഗോയാന്റെ ജനഗണമന ആലാപനം. 2016 മുതല്‍ മുംബൈ എഫ്‌സിയില്‍ കളിക്കുന്ന താരം ഇതുവരെ മൂന്ന് ഗോളുകളും ഐഎസ്എല്ലില്‍ നേടിയിട്ടുണ്ട്.
നേരത്തെ മുംബൈയുടെ നായകനായും താരം ഇന്ത്യന്‍ മൈതാനത്ത് ഇറങ്ങിയിട്ടുണ്ട്. കൊച്ചിയില്‍ മത്സരം ആരംഭിക്കുന്നതിനു മുമ്പ് പ്രളയകാലത്ത് കേരളത്തിനു തുണയായ മത്സ്യത്തൊഴിലാളികളെ ബ്ലാസ്റ്റേഴ്‌സ് ആരിച്ചിരുന്നു.
advertisement
രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കും ഇന്ത്യന്‍ ആര്‍മിക്കും ആദരവ് അര്‍പ്പിച്ച് തങ്ങളുടെ ജഴ്‌സിയില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ചിത്രം ആലേഖനം ചെയ്താണ് ബ്ലാസ്റ്റേഴ്‌സ് ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നത്.
ആദ്യപകുതില്‍ ഹോളിചരണ്‍ നര്‍സാനി നേടിയ ഏക ഗോളിന് മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് ചെയ്യുകയാണ്. മത്സരത്തിന്റെ 24 ാം മിനിട്ടിലായിരുന്നു കേരളം ലീഡ് നേടിയത്.