'എല്ലാവരും ഒരു സങ്കടം കഴിഞ്ഞിരിക്കുന്ന സമയത്ത് അവരെ നിരാശപ്പെടുത്തില്ല'; ആരാധകര്‍ക്ക് വാക്കു നല്‍കി സികെ വിനീത്
Last Updated:
കൊച്ചി; ഐഎസ്എല്‍ അഞ്ചാം സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ആരാധകരെ നിരാശപ്പെടുത്തില്ലെന്നും ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം സികെ വിനീത്. കൊച്ചിയില്‍ ന്യൂസ്18 നോടായിരുന്നു വിനീതിന്റെ പ്രതികരണം. ഒരു സങ്കടം കഴിഞ്ഞിരിക്കുന്ന സമയത്ത് അവരെ നിരാശപ്പെടുത്താന്‍ കഴിയില്ലെന്നും താരം പറഞ്ഞു.
'അറുപതിനായിരത്തോളം കാണികള്‍ കളി കാണാന്‍ വരുന്നതാണ് അവരുടെയൊക്കെ പ്രതീക്ഷ നമ്മളിലാണ്. അതും എല്ലാവരും ഒരു സങ്കടം കഴിഞ്ഞിരിക്കുന്ന സമയത്ത്, അവരെ നിരാശപ്പെടുത്താന്‍ കഴിയില്ല. എല്ലാവരെയും സന്തോഷിപ്പിച്ച് ഗ്രൗണ്ടില്‍ നിന്ന് വിടാനുള്ള ശ്രമത്തിലാണ്. എല്ലാവരും സന്തോഷത്തോടെ തിരിച്ച് പോകുമെന്ന് തന്നെയാണ് ഞങ്ങളുടെ ആത്മവിശ്വാസം' സികെ വിനീത് പറഞ്ഞു.
പുതിയ ടീമില്‍ നല്ല പ്രതീക്ഷയാണുള്ളതെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ടീമില്‍ നല്ല പ്രതീക്ഷയുണ്ട്. കുട്ടികളുണ്ട്, അനുഭവ സമ്പത്തുള്ളവരുണ്ട്. കുട്ടികളെല്ലാം നന്നായി കളിക്കുന്നുണ്ട്. ഇത്തവണ പരിശീലനത്തിനു മതിയായ സമയം കിട്ടിയിരുന്നു.' വിനീത് പറഞ്ഞു.
advertisement
ഇന്ന മുംബൈ സിറ്റി എഫ്‌സിയുമായാണ് കേരളത്തിന്റെ മത്സരം. ആദ്യ മത്സരത്തില്‍ എടികെ കൊല്‍ക്കത്തയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റ്‌ഴ്‌സ് കളത്തിലിറങ്ങുന്നത്. മറുവശത്ത് മുംബൈ ആദ്യ മത്സരത്തില്‍ ജംഷഡ്പൂരിനോട് രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2018 6:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'എല്ലാവരും ഒരു സങ്കടം കഴിഞ്ഞിരിക്കുന്ന സമയത്ത് അവരെ നിരാശപ്പെടുത്തില്ല'; ആരാധകര്‍ക്ക് വാക്കു നല്‍കി സികെ വിനീത്