TRENDING:

ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടിയുമായി മഹേന്ദ്ര സിങ് ധോണി

Last Updated:

ജുഡീഷ്യറിക്കും സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന മുതിർന്ന അഭിഭാഷകനുമെതിരെ പരാമർശം നടത്തി, ഉദ്യോഗസ്ഥൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതായി ധോണി പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിക്കും മദ്രാസ് ഹൈക്കോടതിക്കും എതിരെ നടത്തിയ പ്രസ്താവനകളുടെ പേരിൽ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ജി.സമ്പത്ത് കുമാറിനെതിരെയാണ് കോടതി അലക്ഷ്യ നടപടിയെടുണമെന്ന് ആവശ്യപ്പെട്ട് മഹേന്ദ്ര സിംഗ് ധോണി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
MS Dhoni
MS Dhoni
advertisement

ഹർജി വെള്ളിയാഴ്ച വാദം കേൾക്കാനായി ലിസ്റ്റ് ചെയ്തെങ്കിലും ദിവസാവസാനം വരെ വാദം കേൾക്കാനായില്ല.

2014ൽ അന്നത്തെ പോലീസ് ഇൻസ്‌പെക്ടർ ജനറലായിരുന്ന കുമാർ എന്തെങ്കിലും അഭിപ്രായങ്ങൾ പറയുന്നതിൽ നിന്നും, ഒത്തുകളി ആരോപണങ്ങളുമായി തന്നെ ബന്ധപ്പെടുത്തുന്നതിൽ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് ധോണി സിവിൽ കേസ് ഫയൽ ചെയ്തിരുന്നു.

2014 മാർച്ച് 18 ന് മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ ധോണിക്കെതിരെ എന്തെങ്കിലും പരാമർശം നടത്തുന്നതിൽ നിന്ന് ഉദ്യോഗസ്ഥനെ വിലക്കിയിരുന്നു.

ജുഡീഷ്യറിക്കും സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന മുതിർന്ന അഭിഭാഷകനുമെതിരെ പരാമർശം നടത്തി ഉദ്യോഗസ്ഥൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതായി ക്രിക്കറ്റ് താരം പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തമിഴ്‌നാട് അഡ്വക്കേറ്റ് ജനറൽ ആർ.ഷൺമുഖസുന്ദരത്തിൽ നിന്ന് ധോണി കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാൻ സമ്മതം വാങ്ങുകയും മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകുകയും ചെയ്യുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടിയുമായി മഹേന്ദ്ര സിങ് ധോണി
Open in App
Home
Video
Impact Shorts
Web Stories