TRENDING:

ഓവലില്‍ ആരവമുയര്‍ത്താന്‍ സൂപ്പര്‍ സ്റ്റാര്‍ മഹേഷും; ഗ്യാലറിയിലെ ചിത്രം പങ്കുവെച്ച് താരം

Last Updated:

ഓസീസ് 8 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 24 റണ്‍സ് എടുത്തിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓവല്‍: ലോകകപ്പില്‍ ഇന്ത്യയും ഓസീസും ഏറ്റമുട്ടുമ്പോള്‍ ഗ്യാലറിയില്‍ ആരവമുയര്‍ത്താന്‍ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവും. മകന്‍ ഗൗതം ഗട്ടമനേനിയ്‌ക്കൊപ്പം മത്സരം കാണുന്നതിന്റെ ചിത്രം താരം ട്വിറ്ററിലൂടെയാണ് പങ്കുവെച്ചത്. 'ഇത് എന്റെ മകനുവേണ്ടി' എന്നാണ് താരം പങ്കുവെച്ച സെല്‍ഫിയുടെ ക്യാപ്ഷന്‍.
advertisement

ഇരുവര്‍ക്കുമൊപ്പം 'മഹര്‍ഷി' സംവിധായകന്‍ വംശി പൈഡിപ്പള്ളിയും ഉണ്ട്. മഹേഷിന്റെയും മകന്റെയും ഒപ്പമുള്ള ചിത്രം വംശിയും പങ്കുവെച്ചിട്ടുണ്ട്. ഓവലില്‍ ഓസീസിനെതിരെ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സാണ് നേടിയത്. ധവാന്റെ സെഞ്ച്വറിയുടെയും രോഹിത്തിന്റെയും വിരാടിന്റെയും അര്‍ധ സെഞ്ച്വറിയുടെയും പിന്‍ബലത്തിലായിരുന്നു ഇന്ത്യയുടെ പ്രകടനം.

advertisement

Also Read: ഓസീസ് കളി ജയിക്കണമെങ്കില്‍ റെക്കോര്‍ഡ് പിറക്കണം; ഇന്ത്യയ്ക്ക് മുന്നില്‍ വീണത് ഓസീസിന്റെ ലോകകപ്പ് റെക്കോര്‍ഡ്

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 8 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 24 റണ്‍സ് എടുത്തിട്ടുണ്ട്. മികച്ച അവസരങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ പാഴാക്കിയതാണ് വിക്കറ്റ് നഷ്ടപ്പെടാതെ മുന്നേറാന്‍ ഓസീസിനെ സഹായിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഓവലില്‍ ആരവമുയര്‍ത്താന്‍ സൂപ്പര്‍ സ്റ്റാര്‍ മഹേഷും; ഗ്യാലറിയിലെ ചിത്രം പങ്കുവെച്ച് താരം