TRENDING:

സഞ്ജുവിന്റെ വിരലിലെ ശസ്ത്രക്രിയ വിജയകരം; ഐപിഎല്ലിൽ രാജസ്ഥാനെ നയിക്കാനെത്തുമെന്ന് റിപ്പോർട്ട്

Last Updated:

വിരലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം സഞ്ജു സാംസൺ സുഖം പ്രാപിക്കാൻ ഒരു മാസം ആവശ്യമാണെന്ന് റിപ്പോർട്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കിടെ ജോഫ്രെ ആർച്ചറുടെ പന്തുകൊണ്ട് പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്ററും മലയാളി താരവുമായ സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ വിരലിലെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായാണ് റിപ്പോർട്ട്. ഐപിഎല്‍ ആരംഭിക്കുന്നതിന് മുന്നോടിയായി താരം പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Photo: @CricCrazyJohns
Photo: @CricCrazyJohns
advertisement

ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരു മാസമെങ്കിലും വിരലിനേറ്റ പരിക്കില്‍ നിന്ന് മോചിതനാകാന്‍ വേണ്ടി വരും. പരിക്കിനെ തുടർന്ന് താരത്തിന് ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ മത്സരം സഞ്ജുവിന് നഷ്ടമായിരുന്നു. എന്നാൽ സഞ്ജുവിന്റെ അഭാവത്തിലും കേരളം സെമിയിലേക്ക് മുന്നേറി. മത്സരം സമനിലയിൽ കലാശിച്ചതിനാൽ ഒരു റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് കേരളത്തിന് സെമി ടിക്കറ്റ് സമ്മാനിച്ചത്.

മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി-20യിലാണ് സഞ്ജുവിന് പരിക്കേറ്റത്. പിന്നാലെ വിക്കറ്റ് കീപ്പറായി സഞ്ജുവിന് പകരം ധ്രുവ് ജുറലാണ് ഗ്രൗണ്ടിലെത്തിയത്. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ഓവറിലെ മൂന്നാം പന്തിലാണ് സഞ്ജുവിന് പരിക്കേറ്റത്. ടീം ഫിസിയോയുടെ സഹായം തേടിയ സഞ്ജു വിരലില്‍ ബാന്‍ഡേജ് ചുറ്റിയശേഷമാണ് പിന്നീട് കളിച്ചത്. അടുത്ത ഓവറില്‍ സഞ്ജു പുറത്താകുകയും ചെയ്തു.

advertisement

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ 30കാരനായ താരത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിരുന്നില്ല. അഞ്ച് മത്സരങ്ങളിൽ നിന്ന് 51 റൺസ് മാത്രമാണ് സഞ്ജു നേടിയത്. ടി20യിൽ നിന്ന് രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ചതിനുശേഷം, അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഓപ്പണറായി സഞ്ജുവിനെ പ്രൊമോട്ട് ചെയ്തിരുന്നു.

ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരെ സെഞ്ചുറിക്ക് പിന്നാലെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടി20 പരമ്പരയിലും രണ്ട് സെഞ്ചുറി നേടിയാണ് സഞ്ജു ടി20 ടീമിലെ സ്ഥാനം ഉറപ്പിച്ചത്.

Summary: The Indian wicketkeeper-batter, Sanju Samson after a successful surgery on his finger, will reportedly be available to lead the Rajasthan Royals in the upcoming season of the Indian Premier League.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
സഞ്ജുവിന്റെ വിരലിലെ ശസ്ത്രക്രിയ വിജയകരം; ഐപിഎല്ലിൽ രാജസ്ഥാനെ നയിക്കാനെത്തുമെന്ന് റിപ്പോർട്ട്
Open in App
Home
Video
Impact Shorts
Web Stories