TRENDING:

യൂണൈറ്റഡിനെ തോൽപ്പിച്ച് ലെസ്റ്റർ, മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം ഉറപ്പിച്ചു

Last Updated:

Manchester City crowned Premier League champions | പ്രമീയര്‍ ലീഗിലെ സിറ്റിയുടെ അഞ്ചാം കിരീടം നേട്ടം കൂടിയാണിത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്ററിന്റെ നീലകോട്ടയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. യുണൈറ്റഡ് അടുത്ത മൂന്നു കളികള്‍ ജയിക്കുകയും സിറ്റി എല്ലാം തോല്‍ക്കുകയും ചെയ്​താല്‍ പോലും ഇനി പിടിക്കാനാകില്ലെന്നു വന്നതോടെയാണ്​ സിറ്റി കിരീടം ഉറപ്പിച്ചത്. പ്രമീയര്‍ ലീഗിലെ സിറ്റിയുടെ അഞ്ചാം കിരീടം നേട്ടം കൂടിയാണിത്.
advertisement

അവസാന മത്സരത്തില്‍ ചെല്‍സിയെ തോല്‍പ്പിച്ച്‌ കിരീടം നേടാം എന്ന സിറ്റിയുടെ മോഹം നടന്നില്ലെങ്കിലും ഇന്ന് സിറ്റിയുടെ വൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലെസ്റ്ററിനോട് പരാജയപ്പെട്ടതോടെ സിറ്റി കിരീടം ഉറപ്പിക്കുകയായിരുന്നു. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളിനാണ് ലെസ്റ്റര്‍ സിറ്റി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചത്.

ഈ പരാജയത്തോടെ രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും സിറ്റിക്ക് ഒപ്പം എത്താന്‍ കഴിയില്ല എന്ന് ഉറപ്പായി. സിറ്റിയും യുണൈറ്റഡും തമ്മില്‍ പത്ത് പോയിന്റ് വ്യത്യാസമാണുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് 35 മത്സരങ്ങളില്‍ നിന്ന് 80 പോയിന്റും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 35 മത്സരങ്ങളില്‍ നിന്ന് 70 പോയിന്റുമാണ് ഉള്ളത്. സ്പാനിഷ് കോച്ച്‌ പെപ്പ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ സിറ്റി നേടുന്ന മൂന്നാമത്തെ ലീഗ് കിരീടം കൂടിയാണിത്.

advertisement

കഴിഞ്ഞ വര്‍ഷം ലിവര്‍പൂളിനു മുന്നില്‍ ലീഗില്‍ സിറ്റി അടിയറവ് പറഞ്ഞിരുന്നു‌. ഒരൊറ്റ സീസണ്‍ കൊണ്ട് തന്നെ കിരീടം തിരികെ പിടിക്കാന്‍ ആയത് ഗ്വാര്‍ഡിയോളക്കും ടീമിനും വലിയ സന്തോഷം നല്‍കും. ഈ സീസണ്‍ അത്ര മികച്ച രീതിയില്‍ അല്ലായിരുന്നു സിറ്റി തുടങ്ങിയത്. എങ്കിലും പതിയെ സിറ്റി അവരുടെ മികച്ച ഫോമിലേക്ക് തിരികെയെത്തി. സീസണിന്റെ തുടക്കത്തില്‍ പന്ത്രണ്ടു മത്സരങ്ങളില്‍ അഞ്ചെണ്ണം മാത്രമാണ് സിറ്റി വിജയിച്ചത്. എന്നാല്‍ ഗ്വാര്‍ഡിയോളയുടെ തന്ത്രങ്ങളില്‍ ഉയര്‍ത്തെഴുന്നേറ്റ ടീം പ്രതിസന്ധികളെ മറികടന്ന് മികച്ച പ്രകടനമാണ് പിന്നീട് പുറത്തെടുത്തത്. റൂബന്‍ ഡയസ് ഡിഫന്‍സില്‍ കാഴ്ചവെച്ച പ്രകടനം ഈ സീസണിലെ സിറ്റിയുടെ നിർണായകമായിരുന്നു.

advertisement

നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും സിറ്റിയും മാത്രമാണ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത് നേടിയിരിക്കിന്നത്. ലെസ്റ്ററും ചെല്‍സിയും ഏകദേശം ആദ്യം നാല് ഉറപ്പിച്ചിരിക്കുകയാണ്. ഇന്ന് യുണൈറ്റസ് ലെസ്റ്ററിനോട് തോറ്റതോടെ കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിന്റെ ചാമ്പ്യന്‍സ് ലീഗ് മോഹമാണ് പൊലിഞ്ഞത്. ലിവര്‍പ്പൂള്‍ നിലവില്‍ നാലാം സ്ഥാനത്തുള്ള ചെല്‍സിയെക്കാള്‍ ഏഴു പോയിന്റ് പിന്നിലായി പോയിന്റ് പട്ടികയില്‍ ആറാമതാണ്.

അതേസമയം യുവേഫ ചാമ്പ്യന്‍സ് ലീഗ് 2020-21 സീസണിന്റെ ഫൈനലില്‍ സിറ്റിയുടെ എതിരാളി ചെല്‍സിയാണ്. ഇരുവരും പ്രമീയര്‍ ലീഗ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചെല്‍സി ജയിക്കുകയും ചെയ്തു. മെയ് 30നാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടക്കുക.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English summary: Manchester City crowned Premier League champions as Leicester win at Man United

മലയാളം വാർത്തകൾ/ വാർത്ത/Sports/
യൂണൈറ്റഡിനെ തോൽപ്പിച്ച് ലെസ്റ്റർ, മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം ഉറപ്പിച്ചു
Open in App
Home
Video
Impact Shorts
Web Stories