TRENDING:

ബലാത്സംഗ കേസിൽ മാഞ്ചസ്റ്റർ സിറ്റി താരം ബെഞ്ചമിൻ മെൻഡി അറസ്റ്റിൽ; പിന്നാലെ ടീമിൽ നിന്നും സസ്‌പെൻഷൻ

Last Updated:

മെൻഡിക്കെതിരെ നാല് ബലാത്സംഗ കേസുകളും ഒരു ലൈംഗിക പീഡന കുറ്റവും ചുമത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. 16 വയസ്സിന് മുകളിലുള്ള മൂന്ന് പരാതിക്കാരുമായി ബന്ധപ്പെട്ടതാണ് ഈ ആരോപണങ്ങള്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാഞ്ചസ്റ്റർ സിറ്റി ഫുട്‍ബോൾ താരമായ ബെഞ്ചമിൻ മെൻഡിക്കെതിരെ ബലാത്സംഗ കേസിൽ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ഫ്രഞ്ച് താരത്തെ കേസ് സംബന്ധമായ വിഷയത്തിൽ അറസ്റ്റ് രേഖെപ്പെടുത്തി റിമാൻഡ് ചെയ്തിട്ടുണ്ട്. മൂന്ന് പേരുടെ പരാതിയിൽ ബ്രിട്ടീഷ് പൊലീസാണ് ഫ്രഞ്ച് താരത്തെ അറസ്റ്റ് ചെയ്തത്. മെൻഡിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Benjamin Mendy
Benjamin Mendy
advertisement

പീഡന ആരോപണം ഉയർന്ന സാഹചര്യത്തിൽ 24 വയസ്സുകാരനായ പ്രതിരോധ താരത്തെ ടീമിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി മാഞ്ചസ്റ്റർ സിറ്റി അറിയിച്ചു. മെൻഡിക്കെതിരെ നാല് ബലാത്സംഗ കേസുകളും ഒരു ലൈംഗിക പീഡന കുറ്റവും ചുമത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. 16 വയസ്സിന് മുകളിലുള്ള മൂന്ന് പരാതിക്കാരുമായി ബന്ധപ്പെട്ടതാണ് ഈ ആരോപണങ്ങള്‍. 2020 ഒക്ടോബറിനും ഈ വര്‍ഷം ഓഗസ്റ്റിനും ഇടയിലാണ് പരാതിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ നടന്നിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും മറ്റും ചെയ്യരുത് എന്ന് ചെഷയർ പോലീസ് ആളുകളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. 2018 ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലെ അംഗമായ മെൻഡിയെ ചെസ്റ്റർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

advertisement

2017ൽ മൊണാക്കോയിൽ നിന്ന് 52 ദശലക്ഷം പൗണ്ട് പ്രതിഫലത്തിലാണ് മെന്‍ഡി മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. ഒരു പ്രതിരോധ താരത്തിന് ലഭിക്കുന്ന ലോക റെക്കോര്‍ഡ് പ്രതിഫലത്തിനായിരുന്നു ട്രാന്‍സ്‌ഫര്‍. സിറ്റിയിൽ നാല് വർഷങ്ങളായി കളിക്കുന്ന താരം സിറ്റി ജേഴ്‌സിയിൽ ഇതുവരെ 75 മത്സരങ്ങളിൽ കളത്തിലിറങ്ങി. സിറ്റിക്കൊപ്പം മൂന്ന് പ്രീമിയർ ലീഗ് കിരീടം നേടിയ താരത്തിന്റെ കരിയർ പക്ഷെ പരിക്കുകളും ഫോമിലായ്മയും നിറഞ്ഞതായിരുന്നു. സിറ്റിയുമായി രണ്ട് വർഷത്തെ കരാർ കൂടി മെൻഡിക്ക് ബാക്കിയുണ്ട്.

ഫ്രാൻസ് ജേഴ്‌സിയിൽ പത്ത് മത്സരങ്ങൾ കളിച്ചിട്ടുള്ള താരത്തിന്റെ അവസാന രാജ്യാന്തര മത്സരം 2019 നവംബറിലായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

more to follow..

മലയാളം വാർത്തകൾ/ വാർത്ത/Sports/
ബലാത്സംഗ കേസിൽ മാഞ്ചസ്റ്റർ സിറ്റി താരം ബെഞ്ചമിൻ മെൻഡി അറസ്റ്റിൽ; പിന്നാലെ ടീമിൽ നിന്നും സസ്‌പെൻഷൻ
Open in App
Home
Video
Impact Shorts
Web Stories