ആരോപണം പുറത്തുവന്നതിന് പിന്നാലെ തന്നെ ഗ്രീൻവുഡിനെ പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് സസ്പെൻഡ് ചെയ്തു. 20 വയസ്സുകാരനായ താരത്തെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഗ്രീൻവുഡിന്റെ മർദ്ദനത്തെ തുടർന്ന് പരിക്കേറ്റതാണെന്ന് വ്യക്തമാക്കിവായിൽനിന്ന് ചോരയൊലിക്കുന്ന വിഡിയോ ഉൾപ്പെടെ ഹാരിയറ്റ് പുറത്തുവിട്ടിട്ടുണ്ട്.ഇതിനുപുറമെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദ്ദനമേറ്റതിനെ തുടർന്നുണ്ടായ പാടുകളുടെ ചിത്രങ്ങളും ഹാരിയറ്റ് പുറത്തുവിട്ടിട്ടുണ്ട്. ‘മേസൺ ഗ്രീൻവുഡ് എന്നോട് എന്താണ് ചെയ്യുന്നത് എന്ന് അറിയേണ്ടവർക്കായി’ എന്ന അടിക്കുറിപ്പോട് കൂടി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്റെ ക്രൂരതകൾ വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോയും ഹാരിയറ്റ് പങ്കുവെച്ചത്.
advertisement
ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പ്രതികരണവുമായി താരത്തിന്റെ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്തെത്തിയിരുന്നു. ഒരു തരത്തിലുമുള്ള അതിക്രമങ്ങളും മർദ്ദനവും ക്ലബ് അംഗീകരിക്കില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വക്താവ് അറിയിച്ചു. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരുന്നതുവരെ കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, അധികം വൈകാതെ യുണൈറ്റഡ് മാനേജ്മെന്റ് ഗ്രീൻവുഡിനെ ഇനിയൊരു അറിയിപ്പുണ്ടാകും വരെ പുറത്താക്കിയതായതായി പ്രഖ്യാപിക്കുകയായിരുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അക്കാദമയിലൂടെ വളർന്ന താരം 2019ലാണ് യുണൈറ്റഡിന്റെ സീനിയർ ടീം ജേഴ്സിയിൽ അരങ്ങേറ്റം കുറിച്ചത്. യുനൈറ്റെ ജേഴ്സിയിൽ ഇതുവരെ 129 മത്സരങ്ങൾ കളിച്ച താരം 35 ഗോളുകൾ നേടിയിട്ടുണ്ട് താരം. ഈ സീസണിൽ ഇതുവരെ കളിച്ച 24 മത്സരങ്ങളിലായി ആറ് ഗോളുകളും രണ്ട് അസിസ്റ്റുകളുമുണ്ട്. ഇംഗ്ലണ്ട് ദേശിയ ടീമിനായി ഒരു വട്ടം കളത്തിലിറങ്ങിയിട്ടുണ്ട്.