ഇന്നലെ ചെന്നൈയും മുബൈയും ഏറ്റമുട്ടിയപ്പോഴും ക്രൂണാല്‍ പാണ്ഡ്യ തനിക്ക് മങ്കാദിങ്ങിന് അവസരം ലഭിച്ചെന്ന തരത്തിലുള്ള പ്രകടനം കാഴ്ചവെച്ചിരുന്നു. കേദാര്‍ ജാദവും എംഎസ് ധോണിയും ബാറ്റുചെയ്യുമ്പോള്‍ ധോണിക്കെതിരെയായിരുന്നു ക്രൂണാലിന്റെ മങ്കാദിങ് ശ്രമം. വിക്കറ്റ് എടുക്കാനല്ലെങ്കിലും താരം കളത്തിനു പുറത്താണെന്ന് കാണിക്കുകയായിരുന്നു ക്രൂണാല്‍ പാണ്ഡ്യ ലക്ഷ്യമിട്ടതെങ്കിലും ധോണിയായിരുന്നു നോണ്‍സ്‌ട്രൈക്ക് എന്‍ഡിലെന്ന് താരം വിട്ടുപോവുകയായിരുന്നു.
advertisement
ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കിയ ക്രൂണാല്‍ താരം ക്രീസ് വിട്ടെന്ന രീതിയില്‍ പന്തെറിയാതെ മടങ്ങുകയായിരുന്നു. എന്നാല്‍ ക്രീസില്‍ നിന്ന് മുന്നോട്ടുപോയെങ്കിലും ധോണിയുടെ ബാറ്റ് കളത്തില്‍ തന്നെയുണ്ടായിരുന്നു. ബൗളിങ് ആക്ഷന്‍ ക്രൂണാല്‍ പൂര്‍ത്തിയാക്കിയപ്പോഴും ധോണിയുടെ ബാറ്റ് അനങ്ങിയിരുന്നില്ല.
'ധോണിയെ മങ്കാദിങ് ചെയ്യാനോ ഒന്നുകൂടി ആലോചിക്കൂ' എന്ന തലക്കെട്ടോട് കൂടിയാണ് ഐപിഎല്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്,