'അശ്വിന്‍ കണ്ട് പഠിച്ചോളൂ, ഇതാണ് കളിയിലെ മാന്യത'; പഞ്ചാബ് താരത്തെ പുറത്താക്കാതെ മങ്കാദ് മുന്നറിയിപ്പ് നല്‍കി ക്രൂണാല്‍

Last Updated:

മായങ്ക് അഗര്‍വാളിനെ പുറത്താക്കാനുള്ള അവസരമാണ് ക്രൂണാല്‍ വേണ്ടെന്നു വെച്ചത്

മൊഹാലി: പഞ്ചാബ് നായകന്‍ അശ്വിന്റെ മങ്കാദിങ് വിവാദം കെട്ടടങ്ങുന്നതിനു മുന്നേ പഞ്ചാബ് താരത്തിന് മങ്കാദിങ്ങില്‍ മുന്നറിയിപ്പ് നല്‍കി മുംബൈയുടെ ക്രൂണാല്‍ പാണ്ഡ്യ. മായങ്ക് അഗര്‍വാളിനെ പുറത്താക്കാനുള്ള അവസരമാണ് ക്രൂണാല്‍ വേണ്ടെന്നു വെച്ചത്. 177 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബ് 80 ന് 1 എന്ന ശക്തമായ നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ക്രൂണാല്‍ തനിക്ക് ലഭിച്ച അവസരം മുന്നറിയിപ്പിന് ഉപയോഗിക്കുന്നത്.
നേരത്തെ രാജസ്ഥാനുമായുള്ള മത്സരത്തില്‍ ജോസ് ബട്‌ലറെയായിരുന്നു അശ്വിന്‍ യാതൊരു മുന്നറിയിപ്പും കൂടാതെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത്. ഇതിനെതിരെ ക്രിക്കറ്റ് ലോകത്ത് നിന്ന രൂകത്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പഞ്ചാബ് താരത്തിനു തന്നെ മുന്നറിയിപ്പ് നല്‍കി ക്രൂണാല്‍ കളിയാരാകരുടെ കൈയ്യടി വാങ്ങിയിരിക്കുന്നത്.
Also Read: 'എന്തുവാടെ ഇത് വെടിയുണ്ടയോ' യുവിയുടെ ബുള്ളറ്റ് ഫോറിന് കൈയ്യടിച്ച് ക്രിക്കറ്റ് ലോകം
8 പന്തില്‍ 19 റണ്‍സുമായി മായങ്ക് മികച്ച ഫോമില്‍ നില്‍ക്കവെയാണ് ക്രൂണാല്‍ പാണ്ഡ്യ മുന്നറിയിപ്പ് നല്‍കിയതെന്നതും ശ്രദ്ധേയമാണ്. പിന്നീട് 21 പന്തില്‍ 43 റണ്‍സെടുത്ത മായങ്കിനെ ക്രൂണാല്‍ തന്നെയാണ് പുറത്താക്കുന്നത്. നേരത്തെ വിക്കറ്റ് എടുത്തിരുന്നെങ്കില്‍ മുംബൈക്ക് ജയിക്കാനുള്ള സാധ്യതയും അപ്പോഴുണ്ടായിരുന്നു.
advertisement
അതേസമയം മത്സരത്തില്‍ എട്ട് വിക്കറ്റിന് പഞ്ചബ് മുംബൈയെ തോല്‍പ്പിച്ചു. ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് എടുത്തത്. ഡീ കോക്കിന്റെ അര്‍ധ സെഞ്ച്വറിയുടെയും (60), ഹര്‍ദിക് പാണ്ഡ്യയുടെ (31) പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് മുംബൈ ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 18.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ലോകേഷ് രാഹുല്‍ 71 റണ്‍സുമായും ഡേവിഡ് മില്ലര്‍ 15 റണ്‍സുമായും പുറത്താകാതെ നിന്നു. 40 റണ്‍സെടുത്ത ഗെയ്‌ലിനെയാണ് മായങ്കിന് പുറമെ പഞ്ചാബിന് നഷ്ടമായത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അശ്വിന്‍ കണ്ട് പഠിച്ചോളൂ, ഇതാണ് കളിയിലെ മാന്യത'; പഞ്ചാബ് താരത്തെ പുറത്താക്കാതെ മങ്കാദ് മുന്നറിയിപ്പ് നല്‍കി ക്രൂണാല്‍
Next Article
advertisement
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ കഴുത്തറുത്തു; ഒരാൾ പിടിയിൽ
  • തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ഫൈസലിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച പ്രതി പിടിയിൽ.

  • ഫൈസലിനെ കുളത്തൂരിൽ വെച്ച് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമിച്ചത്.

  • ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

View All
advertisement