അമ്പത് ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ലേലത്തില്‍ വെച്ചെങ്കിലും ടീമുകളൊന്നും രംഗത്തെത്തിയിരുന്നില്ല. ഇതോടെയാണ് തിവാരി തനിക്ക് പിഴച്ചതെവിടെയാണെന്നും എന്തുകൊണ്ടാണ് താന്‍ തഴയപ്പെട്ടതെന്നും ചോദിച്ച് രംഗത്തെത്തിയത്. 2017 ലെ സീസണില്‍ താന്‍ പുറത്തെടുത്ത പ്രകടനവും തനിക്ക് കിട്ടിയ പുരസ്‌കാരങ്ങളും സഹിതമാണ് തിവാരിയുടെ ട്വീറ്റ്.
Also Read: ഉടന്‍ കാണാമെന്ന് രോഹിതിനോട് യുവി; സന്തോഷം പങ്കുവെച്ചുള്ള ട്വീറ്റ് വൈറലാകുന്നു
2011 ല്‍ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയ ശേഷം 14 മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്ന കാര്യവും തിവാരി ട്വീറ്റില്‍ സൂചിപ്പിക്കുന്നുണ്ട്. 2016 ല്‍ ഒഴികെ ഐപിഎല്ലിന്റെ എല്ലാ സീസണുകളിലും കളിച്ച താരമാണ് മനോജ് തിവാരി. ബംഗാളിന്റെ നായകനായ 33 കാരന്‍ ഡല്‍ഹി, കൊല്‍ക്കത്ത, പൂനെ, പഞ്ചാബ് എന്നീ ടീമുകള്‍ക്കായ് കളിച്ചിട്ടുണ്ട്.
Dont Miss: ഐപിഎല്‍: വിറ്റുപോയ താരങ്ങളുടെ സമ്പൂര്‍ണ്ണ പട്ടിക
2017ലെ ഐപിഎല്‍ സീസണില്‍ പൂനെ സൂപ്പര്‍ ജെയന്റ്സിനായി 15 മത്സരങ്ങളില്‍ നിന്ന് 324 റണ്‍സാണ് തിവാരി അടിച്ചുകൂട്ടിയത്. നിലവില്‍ രഞ്ജി ട്രോഫിയിലും ബംഗാളിനായി മികച്ച പ്രകടനം താരം കാഴ്ചവെച്ചിരുന്നു. ഇത്തവണത്തെ താരലേലത്തില്‍ നേട്ടമുണ്ടാക്കുമെന്ന കരുതിയ ഇന്ത്യന്‍ താരങ്ങളില്‍ ഒരാളുമായിരുന്നു തിവാരി. ഇന്നലത്തെ പോസ്റ്റിനു പിന്നാലെ ഇന്ന് വീണ്ടും തന്റെ നിലപാട് വ്യക്തമാക്കി തിവാരി ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു.