TRENDING:

ന്യൂസിലാൻഡിനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങൾ ഇന്ത്യക്ക് അഭിമാനപ്രശ്നം; കാരണങ്ങൾ അറിയാം

Last Updated:

രണ്ട് ടീമുകൾക്കെതിരെയും ഉള്ള മത്സരങ്ങൾ ഇന്ത്യക്ക് അഭിമാന പ്രശ്നങ്ങളാണ്. അതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ടീം ആഗ്രഹിക്കുന്നില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് പ്രതിസന്ധി പിടിച്ചുലച്ച ഇന്ത്യൻ ക്രിക്കറ്റ് മത്സരങ്ങൾ വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലൂടെ പുനരാരംഭിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം വളരെ ആവേശത്തോടെയാണ് ഈ മത്സരങ്ങൾ നോക്കിക്കാണുന്നത്. പര്യടനത്തിലെ മത്സരങ്ങൾക്കായി മൂന്ന് ദിവസം മുൻപ് ഇന്ത്യൻ ടീം ലണ്ടനിൽ എത്തിച്ചേർന്നിട്ടുണ്ട്. കർശന ക്വാറന്റൈനു ശേഷം ഇന്ന് ഇന്ത്യൻ ടീം പരിശീലനത്തിനിറങ്ങും. ജൂൺ 18ന് ന്യൂസിലൻഡിനെതിരെ നടക്കുന്ന പ്രഥമ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലാണ് ഇന്ത്യ ആദ്യം ഇറങ്ങുക. നിലവിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ന്യൂസിലന്‍ഡിന്‍റെ തയ്യാറെടുപ്പ് പുരോഗമിക്കുകയാണ്. ഫൈനലിന് ശേഷം ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ അഞ്ചു മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ്‌ പരമ്പരയും കളിക്കേണ്ടതുണ്ട്. അതിനാൽ ഇനിയുള്ള മൂന്ന് മാസക്കാലം ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ ആയിരിക്കും.
Virat-Kohli
Virat-Kohli
advertisement

രണ്ട് ടീമുകൾക്കെതിരെയും ഉള്ള മത്സരങ്ങൾ ഇന്ത്യക്ക് അഭിമാന പ്രശ്നങ്ങളാണ്. അതിനാൽ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ടീം ആഗ്രഹിക്കുന്നില്ല. ഒന്നാമത്തെ കാര്യം എം എസ് ധോണിക്ക് ശേഷം ഇന്ത്യൻ ടീം നേരിടുന്ന കിരീട വരൾച്ചയാണ്. മൂന്ന് ഫോർമാറ്റിലും വിദേശത്തും നാട്ടിലും പരമ്പരകൾ ടീം നേടുന്നുണ്ടെങ്കിലും ഐ സി സിയുടെ ഒരു ട്രോഫി കിട്ടാക്കനി തന്നെയാണ്. അഞ്ച് ഐ സി സി ടൂര്‍ണമെന്റുകളും എട്ടുവര്‍ഷവും ഇതുവരെ പിന്നിട്ടെങ്കിലും ഇന്ത്യ ഒരു കപ്പ് പോലും നേടാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. മൂന്ന് തവണ സെമിയിലും രണ്ട് തവണ ഫൈനലിലും ഇന്ത്യ തോല്‍ക്കുകയായിരുന്നു.

advertisement

Also Read- 'ഇപ്പോഴത്തെ ഇന്ത്യൻ ടീം ജയിക്കാൻ വേണ്ടി മാത്രം ജനിച്ചവരെപ്പോലെ': സുനിൽ ഗവാസ്‌കർ

രണ്ടാമത്തെ കാര്യം, ഫൈനലിലെ എതിരാളികൾ ന്യൂസിലൻഡ് ആണെന്നതാണ്. 2019ലെ ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനോട് തോറ്റാണ് ഇന്ത്യ പുറത്താകുന്നത്. ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിൻറെ ഭാഗമായി ന്യൂസിലൻഡിനെതിരെ നടന്ന ടെസ്റ്റ്‌ പരമ്പരയിലും ഇന്ത്യക്ക് തോൽവിയായിരുന്നു ഫലം. അതിനാൽ തന്നെ എന്ത് വില കൊടുത്തും ഫൈനൽ ജയിക്കേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. ഇതിനെചൊല്ലി ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ സമൂഹമാധ്യമങ്ങളിൽ വാക്പോരുകളും നടക്കുന്നുണ്ട്.

advertisement

ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിന്റെ കാര്യത്തിലും സ്ഥിതി ഇതുതന്നെയാണ്. ഇന്ത്യക്ക് ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ്‌ പരമ്പരയും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ അവരുടെ നാട്ടിൽ നടക്കുന്ന ടെസ്റ്റ്‌ പരമ്പര പട്ടൗഡി ട്രോഫി എന്നാണ് അറിയപ്പെടുന്നത്. 2007ന് ശേഷം ഇന്ത്യക്ക് ഇത് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്ന് ഇന്ത്യക്ക് പരമ്പര നേടിതന്നത്. 2018ലാണ് ഇത്‌ അവസാനമായി നടന്നത്. ജോസ് ബട്ട്ലറുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇംഗ്ലണ്ട് ടീം വിരാട് കോഹ്ലിയെയും കൂട്ടരെയും 4-1ന് തകർത്ത് വിട്ടിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: All the matches to be played in England are a matter of pride for India. Here are the reasons.

മലയാളം വാർത്തകൾ/ വാർത്ത/Sports/
ന്യൂസിലാൻഡിനും ഇംഗ്ലണ്ടിനുമെതിരായ മത്സരങ്ങൾ ഇന്ത്യക്ക് അഭിമാനപ്രശ്നം; കാരണങ്ങൾ അറിയാം
Open in App
Home
Video
Impact Shorts
Web Stories