'ഇപ്പോഴത്തെ ഇന്ത്യൻ ടീം ജയിക്കാൻ വേണ്ടി മാത്രം ജനിച്ചവരെപ്പോലെ': സുനിൽ ഗവാസ്‌കർ

Last Updated:

എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടെസ്റ്റ് ടീമെന്ന് അനായാസം തന്നെ പറയാം. ടീമില്‍ ചാമ്പ്യന്‍ ബാറ്റ്സ്മാനുണ്ട് നിരവധി ചാമ്പ്യന്‍ ബൗളര്‍മാരുമുണ്ട്. ഈ ടീമിന് ആരെയും ഏത് സാഹചര്യത്തിലും തോല്‍പ്പിക്കാന്‍ കഴിയും.

sunil gavaskar
sunil gavaskar
ഐ സി സിയുടെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പ് ഫൈനലിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഈ മാസം 18ന് ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ടെസ്റ്റ് ടീമുകളില്‍ മികച്ച ടീം എന്ന് കണ്ടുപിടിക്കുന്നതിനായുള്ള കലാശപ്പോരാട്ടം അരങ്ങേറുക. ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ് ഫൈനല്‍ മത്സരം. മൂന്ന് ദിവസം മുൻപ് ലണ്ടനിൽ എത്തിയ ഇന്ത്യൻ ടീം കർശന ക്വാറന്റൈനു ശേഷം ഇന്ന് പരിശീലനത്തിന് ഇറങ്ങുകയാണ്. താരങ്ങളെ പരസ്പരം കാണാൻ പോലും അനുവദിച്ചിരുന്നില്ല. ഇംഗ്ലണ്ടിലേക്ക് തിരിക്കും മുന്‍പ് മുംബൈയില്‍ പതിനാല് ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയതിനാലാണ് ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇപ്പോൾ ഇളവ് നല്‍കിയിരിക്കുന്നത്. അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയോടെ ന്യൂസിലന്‍ഡിന്‍റെ തയ്യാറെടുപ്പ് പുരോഗമിക്കുകയാണ്.
നിലവിൽ മൂന്ന് ഫോർമാറ്റിലും ഗംഭീര ഫോമിലാണ് ഇന്ത്യൻ ടീം. സീനിയർ താരങ്ങളുടെ അഭാവത്തിൽ പോലും ഇത്തവണത്തെ ബോർഡർ- ഗവാസ്‌കർ ട്രോഫി ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അതിന് ശേഷം ഇംഗ്ലണ്ടിനെതിരെ ഇന്ത്യയിൽ നടന്ന പരമ്പരകളും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇത്തരത്തിൽ ടെസ്റ്റ് പരമ്പരകളും നേടിക്കൊണ്ടിരിക്കുന്ന ടീം ടെസ്റ്റ് ക്രിക്കറ്റിലെ ആധിപത്യം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ വിജയത്തോടെ തങ്ങളുടെ ശക്തി അരക്കെട്ടുറപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ നിലവിലെ ഇന്ത്യൻ ടീമിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ.
advertisement
ഇപ്പോഴത്തെ ഇന്ത്യൻ ടീം ജയിക്കാൻ വേണ്ടി മാത്രം ജനിച്ചവരാണെന്നാണ് ഗവാസ്‌കർ അഭിപ്രായപ്പെടുന്നത്. 'പലപ്പോഴും ക്രിക്കറ്റില്‍ നമുക്ക് താരതമ്യം പ്രയാസമാണ്. പക്ഷേ ഈ ഇന്ത്യന്‍ ടീം ജയിക്കാനായി ജനിച്ചവര്‍ പോലെയാണ്. എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടെസ്റ്റ് ടീമെന്ന് അനായാസം തന്നെ പറയാം. ടീമില്‍ ചാമ്പ്യന്‍ ബാറ്റ്സ്മാനുണ്ട് നിരവധി ചാമ്പ്യന്‍ ബൗളര്‍മാരുമുണ്ട്. ഈ ടീമിന് ആരെയും ഏത് സാഹചര്യത്തിലും തോല്‍പ്പിക്കാന്‍ കഴിയും.നിലവിലെ ഈ ടീമില്‍ ന്യൂനതകള്‍ ഒന്നുമില്ല. ഒപ്പം ലോക ക്രിക്കറ്റില്‍ ഏറെ കാലം മേധാവിത്വം പുലര്‍ത്തുവാന്‍ പോകുന്ന ഒരു വിക്കറ്റ് കീപ്പറുമുണ്ട്. 1960 മുതലുള്ള ഇന്ത്യന്‍ ടീമിന്റെ ചരിത്രം പരിശോദിച്ചാലും ഇത്രയേറെ സന്തുലിത ഉള്ള ഒരു ടീമിനെ കാണുവാന്‍ സാധിക്കില്ല'- ഗവാസ്‌കർ തുറന്ന് പറഞ്ഞു.
advertisement
എം എസ് ധോണിക്ക് ശേഷവും ടെസ്റ്റ്‌, ടി20, ഏകദിനം എന്നിങ്ങനെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ ടീം നല്ല രീതിയിൽ മുന്നേറുന്നുണ്ടെങ്കിലും 2013ന് ശേഷം ടീമിന് ഐ സി സിയുടെ ഒരു ട്രോഫി പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. പ്രഥമ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ന്യൂസിലൻഡിനെ മറികടന്ന് ആ കുറവ് നികത്താനാണ് കോഹ്ലിപ്പടയുടെ ലക്ഷ്യം.
News summary: Sunil Gavaskar calls the present Indian team the best ever
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇപ്പോഴത്തെ ഇന്ത്യൻ ടീം ജയിക്കാൻ വേണ്ടി മാത്രം ജനിച്ചവരെപ്പോലെ': സുനിൽ ഗവാസ്‌കർ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement