TRENDING:

T20 World Cup Pakistan| മാത്യു ഹെയ്ഡൻ, ഫിലാണ്ടർ എന്നിവരുടെ കീഴിൽ ലോകകപ്പിന് ഒരുങ്ങാൻ പാകിസ്താൻ

Last Updated:

അടുത്തിടെ പരിശീലക സ്ഥാനമൊഴിഞ്ഞ മിസ്ബ് ഉള്‍ ഹഖ്, വഖാര്‍ യൂനിസ് എന്നിവര്‍ക്ക് പകരമാണ് ഇരുവരും പാക് ടീമിന്റെ ചുമതലയേൽക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടി20 ലോകകപ്പിനുള്ള പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിയമിതരായി മുൻ ഓസ്‌ട്രേലിയൻ താരമായ മാത്യൂ ഹെയ്ഡഡനും മുൻ ദക്ഷിണാഫ്രിക്കൻ താരമായ വെര്‍ണോന്‍ ഫിലാണ്ടറും. അടുത്തിടെ പരിശീലക സ്ഥാനമൊഴിഞ്ഞ മിസ്ബ് ഉള്‍ ഹഖ്, വഖാര്‍ യൂനിസ് എന്നിവര്‍ക്ക് പകരമാണ് ഇരുവരും പാക് ടീമിന്റെ ചുമതലയേൽക്കുന്നത്. പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട റമീസ് രാജയാണ് ഇരുവരും ടി20 ലോകകപ്പിൽ പാകിസ്താന് തന്ത്രങ്ങൾ പകർന്നു കൊടുക്കാൻ വരുന്ന വിവരം അറിയിച്ചത്
advertisement

ബാറ്റിംഗ് പരിശീലകനായി ഹെയ്ഡൻ എത്തുമ്പോൾ ബൗളിങ്ങിന്റെ ചുമതലയാണ് ഫിലാണ്ടർ വഹിക്കുക. നേരത്തെ ഇടക്കാല പരിശീലകനായി സഖ്‌ലെയ്ന്‍ മുഷ്താഖിനെയാണ് നിയമിച്ചിരുന്നത്. ന്യൂസിലന്‍ഡിനെതിരായ പരിമിത ഓവര്‍ പരമ്പരയ്ക്കുള്ള പാക് ടീമിനെ നേരത്തെ നിശ്ചയിച്ചത് പ്രകാരം സഖ്‌ലെയ്ന്‍ മുഷ്താഖ് തന്നെയായിരിക്കും പരിശീലിപ്പിക്കുക. മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖും അദ്ദേഹത്തിന്റെ സഹായത്തിനെത്തും.

ഓസ്‌ട്രേലിയന്‍ താരമായ ഹെയ്ഡൻ രണ്ട് ലോകകപ്പ് നേടിയ ഓസീസ് സംഘത്തിലെ അംഗമാണ്. ഈ പരിചയസമ്പത്ത് പാക് ടീമിന് ഗുണം ചെയ്യുമെന്ന് റമീസ് രാജ വ്യക്തമാക്കി. ഫിലാണ്ടറുമായി ഏറെ നാളത്തെ വ്യക്തിബന്ധമുണ്ടെന്ന് പറഞ്ഞ റമീസ് രാജ, അദ്ദേഹം ദക്ഷിണാഫ്രിക്കക്കായി പന്ത് കൊണ്ട് മികച്ച പ്രകടനങ്ങൾ നടത്തിയ താരമാണെന്നും ഈ അനുഭവസമ്പത്ത് കൊണ്ട് പാക് ടീമിലെ ബൗളർമാരുടെ ആത്മവിശ്വാസം കൂട്ടാൻ കഴിയുമെന്നും രാജ വ്യക്തമാക്കി.

advertisement

ഇരുവര്‍ക്കും മുകളില്‍ മറ്റൊരു പ്രധാന പരിശീലകന്‍ കൂടിയെത്തുമെന്ന് റമീസ് സൂചന നല്‍കി. എന്നാല്‍ പേര് പുറത്തുവിടാന്‍ അദ്ദേഹം തയ്യാറായില്ല.

നേരത്തെ, ടി20 ലോകകപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മിസ്ബയും വഖാറും പിന്മാറിയത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് പരിശീലക സ്ഥാനം ഒഴിയുന്നതെന്ന് മിസ്ബ വ്യക്തമാക്കി. എന്നാല്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിലുള്ള അതൃപ്തിയാണ് ഇരുവരുടേയും രാജിയിലേക്ക് നയിച്ചതെന്നുള്ള സംസാരമുണ്ട്.

Also read- T20 World Cup | ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിന് പിന്നാലെ പാക് ടീമില്‍ പൊട്ടിത്തെറി; മിസ്ബാ ഉള്‍ ഹഖും വഖാര്‍ യൂനിസും രാജിവെച്ചു

advertisement

ഒക്ടോബര്‍ 24നു ഇന്ത്യക്കെതിരെയാണ് ടി20 ലോകകപ്പില്‍ പാകിസ്താന്റെ ആദ്യ മല്‍സരം. ഗ്രൂപ്പ് ഒന്ന്, രണ്ട് എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള ഗ്രൂപ്പുകളില്‍, രണ്ടാമത്തെ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനും പുറമെ ന്യുസിലന്‍ഡ്, അഫ്ഗാനിസ്താന്‍, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് മറ്റു ടീമുകള്‍. ഗ്രൂപ്പ് ഒന്നില്‍ നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എ വിജയി, ഗ്രൂപ്പ് ബി റണ്ണറപ്പ് എന്നീ ടീമുകളാണ് ഉള്‍പ്പെടുന്നത്.

advertisement

ടി20 ലോകകപ്പിനുള്ള പാകിസ്താൻ ടീം:

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍, ആസിഫ് അലി, അസം ഖാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഇമാദ് വസീം, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്നെയ്ന്‍, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം, ഷഹീന്‍ അഫ്രീഡി, സൊഹെയ്ബ് മഖ്സൂദ്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 World Cup Pakistan| മാത്യു ഹെയ്ഡൻ, ഫിലാണ്ടർ എന്നിവരുടെ കീഴിൽ ലോകകപ്പിന് ഒരുങ്ങാൻ പാകിസ്താൻ
Open in App
Home
Video
Impact Shorts
Web Stories