ആരാണ് മല്ലിക സാഗർ?
ഒരു ഓക്ഷണർ ആയി 25 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളയാളാണ് 48 കാരിയായ മല്ലിക സാഗർ. അടുത്തിടെയാണ് മല്ലിക കായിക രംഗത്ത് ലേല നടപടികൾ നിയന്ത്രിക്കാൻ ആരംഭിച്ചത്. ഇന്ത്യൻ വംശജരായ ആദ്യ വനിതാ ഓക്ഷണർ എന്ന റെക്കോർഡും മല്ലികക്ക് സ്വന്തം. 2021ലെ പ്രോ കബഡി ലീഗിലും മല്ലി സാഗർ ലേല നടപടികൾ നിയന്ത്രിക്കാൻ എത്തിയിരുന്നു.
മുംബൈ സ്വദേശിയായ മല്ലിക ഒരു ആർട്ട് കളക്ടർ കൂടിയാണ്. ഒരു ഇന്ത്യൻ ടി20 ലീഗിൽ ലേലം നിയന്ത്രിച്ച ആദ്യ ഇന്ത്യക്കാരിയും മല്ലികയാണ്. മുൻ ഐപിഎൽ ലേലത്തിന്റെ വീഡിയോകൾ കണ്ടാണ് മല്ലിക ഇതിനായി തയ്യാറെടുത്തത്.
advertisement
ഹ്യൂ എഡ്മിഡ്സണു (Hugh Edmeades) പകരം, മല്ലിക സാഗർ അടുത്ത ഐപിഎൽ താരലേലം നിയന്ത്രിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 2018 മുതൽ ഐപിഎൽ താരലേലം നിയന്ത്രിച്ചു വരുന്നത് എഡ്മിഡ്സൺ ആണ്.
2024-ൽ നടക്കുന്ന വനിതാ പ്രീമിയർ ലീഗിന്റെ രണ്ടാം പതിപ്പിന് മുന്നോടിയായുള്ള ലേലത്തിൽ 165 കളിക്കാരാകും പങ്കെടുക്കുക.