പിഎസ്ജിയുടെ മറ്റുഗോളുകള്‍ എയഞ്ചല്‍ ഡി മരിയ, കവാനി, എംബാപ്പെ എന്നിവരാണ് നേടിയത്. ടോട്ടന്‍ഹാമിനെ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്‌സ സീസണില്‍ ശക്തമായ തിരിച്ച് വരവ് നടത്തിയത്. മെസിയുടെ ഇരട്ട ഗോളുകള്‍ക്ക് പുറമേ കുട്ടിന്വോ റാക്കിറ്റിച്ച് എന്നിവരാണ് ടീമിനായി ലക്ഷ്യം കണ്ടത്.
അതേസമയം കരുത്തരായ ലിവര്‍പൂളിന്റെ സീസണിലെ ആദ്യ തോല്‍വിക്കും ഫുട്‌ബോള്‍ ലോകം സാക്ഷിയായി. നാപോളിയാണ് ലിവര്‍പൂളിനെ പിടിച്ചു കെട്ടിയത്. 90ാം മിനിട്ടില്‍ ലോറന്‍സോ ഇന്‍സിനെ നേടിയ ഗോളാണ് ലിവര്‍പൂളിനെ തളച്ചത്. ഇന്നലത്തെ തോല്‍വിയോടെ ഒന്നാം സ്ഥാനത്തു നിന്നും മൂന്നാം സ്ഥാനത്തേക്കും ലിവര്‍പൂള്‍ ഇറങ്ങി.
മറ്റു മത്സരങ്ങളില്‍ ഇന്റര്‍ മിലാന്‍ പി.എസ്.വിയെ 2-1 നും പോര്‍ട്ടോ 1-0 ഗാലറ്റസറേ, ഡോര്‍മുണ്ട് 3-0 മൊണോക്കോ, അത്ലറ്റികോ മാഡ്രിഡ് 3-0 ക്ലബ് ബ്രൂഗെ, ഷാല്‍ക്കെ 1-0 ലോക്കോമോട്ടിവ് മോസ്‌കോ എന്നിവരെയും പരാജയപ്പെടുത്തി.