അദ്ദേഹം പോയതില്‍ ഇത്രയധികം ആളുകള്‍ ആശ്വസിച്ചത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും എംബപ്പെ പറഞ്ഞു. ഒരു ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എംബാപ്പെ ഇക്കാര്യം പറഞ്ഞത്.
എന്നാൽ അടുത്ത സീസണില്‍ താൻ പി.എസ്.ജി വിട്ട് സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡിലേക്ക് മാറുമെന്ന വാര്‍ത്തകള്‍ കീലിയന്‍ എംബാപ്പെ തള്ളി. തന്നെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളിൽ വസ്തുതയില്ലെന്ന് എംബാപ്പെ ട്വീറ്റ് ചെയ്തു. കരീം ബെന്‍സേമ ക്ലബ് വിട്ട ഒഴിവില്‍ എംബാപ്പെ റയലിലെത്തുമെന്നുമെന്നാണ് വാർത്തകൾ വന്നത്. ക്ലബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരേസുമായി ചര്‍ച്ച നടത്തിയെന്നും ഒരു ഫ്രഞ്ച് മാധ്യമം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
advertisement
അതേസമയം പിഎസ്ജി വിട്ട ലയണല്‍ മെഡി അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ മുന്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥാവകാശമുള്ള ഇന്റര്‍ മിയാമിയിലാണ് ചേർന്നത്. മെസിയുടെ വരവോടെ അമേരിക്കന്‍ ഫുട്ബോളിന്റെ മുഖച്ഛായമാറുമെന്ന പ്രതീക്ഷയിലാണ് മേജര്‍ ലീഗ് സോക്കര്‍ അധികൃതര്‍. ലീഗില്‍ നിലവില്‍ പതിനഞ്ചാം സ്ഥാനത്താണ് ഇന്റര്‍ മിയാമി. മെസിയുടെ മികവിൽ ലീഗിൽ മുന്നേറാനാകുമെന്ന പ്രതീക്ഷയിലാണ് ക്ലബ് അധികൃതർ