TRENDING:

പെലെ: ഫുട്ബോൾ ഇതിഹാസത്തിനു ആദരാഞ്ജലി അർപ്പിച്ച് മെസ്സിയും എംബാപ്പെയും നെയ്മറും റൊണാൾഡോയും

Last Updated:

അടുത്തിടെ അർജന്റീനയെ ലോക ചാമ്പ്യനാക്കിയ ഫുട്ബോൾ താരം ലയണൽ മെസ്സി പെലെയ്‌ക്കൊപ്പമുള്ള തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ‘റസ്റ്റ് ഇൻ പീസ് പെലെ’ എന്ന് എഴുതിയാണ് അനുശോചനം രേഖപ്പെടുത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി:  ഫുട്ബോൾ ഇതിഹാസ താരം പെലെയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ഫുട്ബോൾ സൂപ്പർ താരങ്ങൾ. ബ്രസീലിയൻ ഫുട്ബോൾ സ്റ്റാർ നെയ്മർ മുതൽ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ വരെ ‘കറുത്ത മുത്തിന്’ ആദരാഞ്ജലി അർപ്പിച്ചു.
advertisement

തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പെലെയുടെ നിരവധി ഫോട്ടോകൾക്ക് താഴെ “10 എന്നത് ഒരു നമ്പർ മാത്രമായിരുന്നു. ആ മനോഹരമായ വാചകം അപൂർണ്ണമാണ്. പെലെയ്ക്ക് മുമ്പ് ഫുട്ബോൾ ഒരു കളി മാത്രമായിരുന്നുവെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അവൻ ഫുട്ബോളിനെ ഒരു കലയാക്കി, അതിൽ വിനോദം കൊണ്ട് നിറച്ചു. അവൻ പോയി, പക്ഷേ അവന്റെ മാന്ത്രികത എന്നേക്കും നിലനിൽക്കും. പെലെ നിത്യനാണ്”. എന്ന് കുറിപ്പ് പങ്കുവെച്ചുകൊണ്ട് നെയ്മർ ആദരാഞ്ജലി രേഖപ്പെടുത്തിയത്.

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും പെലെയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. പെലെയ്‌ക്കൊപ്പമുള്ള തന്റെ ചിത്രം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചാണ് റൊണാൾഡോ പെലെയ്ക്ക് ആദരാഞ്ജലി അർപ്പിച്ചത്.‘എനിക്ക് ബ്രസീലുകാരോട് ആഴമായ സഹതാപമുണ്ട്. പെലെയ്ക്ക് വിട. ഫുട്ബോൾ ലോകം ഇപ്പോൾ അനുഭവിക്കുന്ന വേദന വിവരിക്കാൻ വാക്കുകൾ മതിയാകില്ല. പെലെ, നിങ്ങൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായിരുന്നു. നീ എനിക്ക് എപ്പോഴും തന്ന സ്നേഹം, ‘പെലെ, ഞങ്ങൾ നിന്നെ ഒരിക്കലും മറക്കില്ല.’എന്നാണ് റൊണാൾഡോ സമൂഹ മാധ്യമത്തിൽ കുറിച്ചത്.

advertisement

അടുത്തിടെ അർജന്റീനയെ ലോക ചാമ്പ്യനാക്കിയ സ്റ്റാർ ഫുട്ബോൾ താരം ലയണൽ മെസ്സി പെലെയ്‌ക്കൊപ്പമുള്ള തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ‘റസ്റ്റ് ഇൻ പീസ് പെലെ’ എന്ന് എഴുതിയാണ് അനുശോചനം രേഖപ്പെടുത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഫ്രഞ്ച് ഫുട്ബോൾ താരം കൈലിയൻ എംബാപ്പെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ “ഫുട്ബോൾ രാജാവ് നമ്മെ വിട്ടുപോയി, പക്ഷേ അദ്ദേഹത്തിന്റെ പാരമ്പര്യം ഒരിക്കലും മറക്കില്ല. ആർഐപി രാജാവെ” എന്ന് എഴുതിയാണ് അനുശോചനം രേഖപ്പെടുത്തിയത്.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
പെലെ: ഫുട്ബോൾ ഇതിഹാസത്തിനു ആദരാഞ്ജലി അർപ്പിച്ച് മെസ്സിയും എംബാപ്പെയും നെയ്മറും റൊണാൾഡോയും
Open in App
Home
Video
Impact Shorts
Web Stories