ഇപ്പോഴിതാ തന്റെ ആരാധകന് സ്‌നേഹ സമ്മാനവുമായി എത്തിയിരിക്കുകയാണ് ജര്‍മ്മന്‍ സൂപ്പര്‍ ഹീറോ മെസ്യൂട്ട് ഓസില്‍. ഇന്‍സമാമിന്റെ മകന്‍ മെഹദ് ഓസിലിനായി ഒരു കുഞ്ഞ് ജേഴ്‌സി അയച്ചു കൊടുത്താണ് ക്ലബ്ബ് ഇത്തവണ ആരാധകനോടുള്ള സ്‌നേഹം പങ്കുവെച്ചത്. ഓസില്‍ അയച്ചുകൊടുത്ത ജേഴ്‌സിയുടെയും മെഹദ് അത് ധരിച്ച് നില്‍ക്കുന്നതിന്റെയും ദൃശ്യങ്ങളും ക്ലബ്ബ് പങ്കുവെച്ചിട്ടുണ്ട്.
Also Read: മൂന്നാം ടെസ്റ്റ് നാളെ; കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം
മെഹദിന് പേരിട്ട കാര്യം ഇന്‍സമാമം പറയുന്നതിന്റെയും മാധ്യമങ്ങളില്‍ അത് വാര്‍ത്തായതും ഉള്‍ക്കൊള്ളിച്ചാണ് ക്ലബ്ബിന്റെ വീഡിയോ. ആഴ്‌സണല്‍ ജേഴ്‌സി അണിഞ്ഞ് നില്‍ക്കുന്ന കുട്ടിയും സമ്മാനത്തിന് നന്ദി പറയുന്ന ഇന്‍സമാമും വീഡിയോയിലുണ്ട്.
advertisement
തങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഓസിലുമുണ്ടെന്നും എത്രയും പെട്ടെന്ന് താരത്തെ കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് ഇന്‍സമാം വീഡിയോയില്‍ പറയുന്നത്.