മൂന്നാം ടെസ്റ്റ് നാളെ; കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം
Last Updated:
മെല്ബണ്: ബോക്സിങ് ഡേ ടെസ്റ്റ് മെല്ബണില് നാളെ തുടങ്ങാനിരിക്കെ ഇന്ത്യന് നായകന് വിരാട് കോഹ്ലി മറ്റൊരു റെക്കോഡിന് അരികെ. ഒരു കലണ്ടര് വര്ഷത്തില് വിദേശ മണ്ണില് ഏറ്റവും കൂടുതല് റണ്സ് നേടുന്ന താരം എന്ന റെക്കോഡിനരികെയാണ് കോഹ്ലി. നാളെ ആരംഭിക്കുന്ന ടെസ്റ്റില് വെറും 82 റണ്സ് കൂടി നേടിയാല് കോഹ്ലിക്ക് ദ്രാവിഡിന്റെ പേരിലുള്ള ഈ റെക്കോര്ഡ് മറികടക്കാന് കഴിയും.
2002 ല് ദ്രാവിഡ് നേടിയ 1137 റണ്സാണ് നിലവില് ഒരു കലണ്ടര് വര്ഷത്തില് ഇന്ത്യന് താരത്തിന്റെ പേരിലുള്ള റെക്കോര്ഡ്. നിലവില് 1056 റണ്സ് നേടിയ കോഹ്ലിക്ക് 82 റണ്സ് നേടിയാല് 16 വര്ഷം പഴക്കമുള്ള നേട്ടം മറികടക്കാന് കഴിയും. ഓസീസിനെതിരായ രണ്ടാം ടെസ്റ്റില് സെഞ്ച്വറി നേടിയ കോഹ്ലിക്ക് അടുത്ത മത്സരത്തില് ഈ റെക്കോര്ഡ് മറികടക്കാന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: 'ഒടുവില് കുംബ്ലെയുടെ വഴിയെ'; മൂന്നാം ടെസ്റ്റ് മുന് പരിശീലകന് പറഞ്ഞ താരങ്ങളുമായി
കഴിഞ്ഞ സെഞ്ച്വറിയോടെ ഓസ്ട്രേലിയന് മണ്ണില് 6 സെഞ്ച്വറി എന്ന സച്ചിന് ടെണ്ടുല്ക്കറിന്റെ നേട്ടത്തിനൊപ്പവും കോഹ്ലിയെത്തി. നാലു ടെസ്റ്റുകള് ഉള്ള പരമ്പരയില് രണ്ട് മത്സരം കഴിഞ്ഞപ്പോള് ഇരു ടീമുകളും ഓരോ കളികള് ജയിച്ചിരിക്കുകയാണ്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 25, 2018 4:39 PM IST