TRENDING:

ആദ്യ എസ്എ- 20 2025 കിരീടം നേടിയ എംഐ കേപ് ടൗണിനെ അഭിനന്ദിച്ച് നിത അംബാനി

Last Updated:

'ഞങ്ങളുടെ എല്ലാ ആരാധകരുടെയും അചഞ്ചലമായ പിന്തുണയ്‌ക്ക് ഹൃദയംഗമമായ നന്ദി - ഈ വിജയം ഞങ്ങളുടേത് പോലെ നിങ്ങളുടേതുമാണ്' - നിത അംബാനി പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റായ എസ്എ20യില്‍ എംഐ കേപ്ടൗണ്‍സിന് കിരീടം. മുംബൈയുടെ കന്നി കിരീടമാണിത്. എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്പിനെ ഫൈനലില്‍ 76 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ ഇന്ത്യന്‍സ് കേപ്ടൗണ്‍ പുതിയ ചാമ്പ്യന്മാരായത്.
News18
News18
advertisement

കേപ് ടൗണ്‍ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ സണ്‍റൈസേഴ്സ് 18.4 ഓവറില്‍ 105 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.

ഡിപി വേള്‍ഡ് വാണ്ടറേഴ്‌സില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേപ് ടൗണ്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. 26 പന്തില്‍ 39 റണ്‍സെടുത്ത കോണര്‍ എസ്റ്റെര്‍ഹുയിസെനാണ് കേപ് ടൗണിന്റെ ടോപ് സ്‌കോറര്‍. ഡെവാള്‍ഡ് ബ്രെവിസ് (18 പന്തില്‍ 38), റയാന്‍ റിക്കിള്‍ടണ്‍ (15 പന്തില്‍ 33), റാസി വാന്‍ഡര്‍ ഡസ്സന്‍ (23), ജോര്‍ജ് ലിന്‍ഡെ (14 പന്തില്‍ 20) എന്നിവരും മികച്ച പ്രകടനം നടത്തി. സണ്‍റൈസേഴ്സിന് വേണ്ടി മാര്‍കോ ജാന്‍സെന്‍, റിച്ചാര്‍ഡ് ഗ്ലീസണ്‍, ലിയാം ഡോസണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. എന്നാല്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സണ്‍റൈസേഴ്‌സിന് മുംബൈ ബൗ‌ളര്‍മാരുടെ തീതുപ്പുന്ന പ്രകടനത്തെ അതിജീവിക്കാനായില്ല. ട്രെന്റ് ബോള്‍ട്ട് 4 ഓവറില്‍ 9 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 3.4 ഓവര്‍ പന്തെറിഞ്ഞ കഗിസോ റബാഡ 25 റണ്‍സ് വഴങ്ങി 4 വിക്കറ്റുകളാണ് വീഴ്ത്തിയത്.

advertisement

കിരീടം നേടിയ എംഐ കേപ് ടൗണിനെ നിത അംബാനി അറിയിച്ചു. "എംഐ കുടുംബത്തിന് അഭിമാനകരവും ചരിത്രപരവുമായ നിമിഷം! മുംബൈ മുതൽ ന്യൂയോർക്ക് വരെ, യുഎഇ മുതൽ കേപ്ടൗൺ വരെ - എംഐ ടീമുകൾ ലീഗ് കിരീടങ്ങളും ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയവും നേടിയിട്ടുണ്ട്. മികവിനോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെയും കഴിവിലും മുംബൈ ഇന്ത്യൻസിൻ്റെ ആത്മാവിലുമുള്ള ഞങ്ങളുടെ വിശ്വാസത്തിൻ്റെയും തെളിവാണ് ഈ നേട്ടം. ഗെയിമിനോടുള്ള അഭിനിവേശത്താൽ ഏകീകൃതമായ ഒരു യഥാർത്ഥ ആഗോള കുടുംബമാണ് ഞങ്ങളുടേത്. ഞങ്ങളുടെ എല്ലാ ആരാധകരുടെയും അചഞ്ചലമായ പിന്തുണയ്‌ക്ക് ഹൃദയംഗമമായ നന്ദി - ഈ വിജയം ഞങ്ങളുടേത് പോലെ നിങ്ങളുടേതുമാണ്. 2025 നെ ഓർത്തിരിക്കുന്ന ഒരു വർഷമാക്കിയതിന് എംഐ കേപ് ടൗണിന് അഭിനന്ദനങ്ങൾ!” നിത അംബാനി പറഞ്ഞു,

advertisement

ഈ ചരിത്ര വിജയത്തോടെ മുംബൈ ഇന്ത്യൻസ് ആഗോള ഫ്രാഞ്ചൈസി ക്രിക്കറ്റിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ 17 വർഷമായി, മുംബൈ ഇന്ത്യൻസ് (ഐപിഎൽ & ഡബ്ല്യുപിഎൽ), എംഐ കേപ് ടൗൺ, എംഐ എമിറേറ്റ്സ്, എംഐ ന്യൂയോർക്ക് എന്നിവ ഉൾപ്പെടുന്ന എംഐ കുടുംബത്തിൻ്റെ മികവ് ലോകമെമ്പാടും അവിശ്വസനീയമായ 11 ടി20 ലീഗ് കിരീടങ്ങൾക്ക് കാരണമായി. ഇതിൽ അഞ്ച് ഐപിഎൽ ചാമ്പ്യൻഷിപ്പുകൾ, രണ്ട് ചാമ്പ്യൻസ് ലീഗ് വിജയങ്ങൾ, 2023 ലെ ഉദ്ഘാടന ഡബ്ല്യുപിഎൽ, മേജർ ലീഗ് ക്രിക്കറ്റ് കിരീടങ്ങൾ, 2024 ലെ ഐ എൽ ടി 20 കിരീടം എന്നിവ ഉൾപ്പെടുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
ആദ്യ എസ്എ- 20 2025 കിരീടം നേടിയ എംഐ കേപ് ടൗണിനെ അഭിനന്ദിച്ച് നിത അംബാനി
Open in App
Home
Video
Impact Shorts
Web Stories