TRENDING:

'ധോണിയുടെ അഭാവം കുൽദീപിന്റെ പ്രകടനത്തെ നല്ല രീതിയിൽ ബാധിക്കുന്നു': മൈക്കൽ വോൺ

Last Updated:

Michael Vaughan points out the absence of MS Dhoni and the struggles of Kuldeep Yadav | ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സ്പിന്‍ ബൗളർമാരിലൊരാളായി പേരെടുത്ത താരം പക്ഷേ അതിവേഗമാണ് മോശം ഫോമിലേക്ക് വീണത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയുടെ ചൈനമാൻ ബൗളറായ കുൽദീപ് യാദവ്, കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ ടീമിന്റെ ഏറ്റവും പ്രധാന ബൗളർമാരിലൊരാളായിരുന്നു. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സ്പിന്‍ ബൗളർമാരിലൊരാളായി പേരെടുത്ത താരം പക്ഷേ അതിവേഗമാണ് മോശം ഫോമിലേക്ക് വീണത്. കഴിഞ്ഞ രണ്ടു വർഷക്കാലമായി അദ്ദേഹത്തിന് എടുത്ത് പറയത്തക്ക പ്രകടനങ്ങൾ ഒന്നും തന്നെ കാഴ്ചവെക്കാൻ കഴിയുന്നില്ല.
advertisement

എന്നാൽ എം.എസ്. ധോണിയുടെ അഭാവമാണ് കുൽദീപ് യാദവിന്റെ മോശം പ്രകടനത്തിന്റെ കാരണം എന്നാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ തുറന്നടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്രിക്ബസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ധോണി വിക്കറ്റിന് പിന്നിലുണ്ടായിരുന്നപ്പോള്‍ കുല്‍ദീപിന് ഏറെ സഹായം ലഭിച്ചിരുന്നതായും, ഇത് കുല്‍ദീപിന്റെ പ്രകടനങ്ങളെ മെച്ചപ്പെടുത്തിയിരുന്നതായും വോൺ അഭിപ്രായപെട്ടു. മുന്‍പുണ്ടായിരുന്ന അതേ നിലവാരമാണ് ഇപ്പോളും കുല്‍ദീപ് യാദവിനുള്ളതെന്നും, പ്രത്യേകിച്ച്‌ മാറ്റങ്ങളൊന്നും അദ്ദേഹത്തിന്റെ കരിയറില്‍ വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

advertisement

കോഹ്ലിയുടേത് മോശം ക്യാപ്റ്റൻസി ആണെന്ന് വോൺ ഇതിന് മുൻപും അഭിപ്രായപ്പെട്ടിരുന്നു. ഏകദിന പരമ്പരയിലെ കോഹ്ലിയുടെ മോശം തീരുമാനങ്ങളെ എടുത്ത് പറഞ്ഞ മൈക്കൽ വോൺ വരാനിരിക്കുന്ന ലോകകപ്പും കോഹ്ലിയുടെ ക്യാപ്റ്റൻസിയിലൂടെ ഇന്ത്യക്ക് നഷ്ടപ്പെട്ടേക്കുമെന്നും പറഞ്ഞിരുന്നു.

ടെസ്റ്റില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്പിന്നറെന്ന് ഒരിക്കല്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി വിശേഷിപ്പിച്ചിട്ടുള്ള ബൗളര്‍ കൂടിയാണ് കുല്‍ദീപ്. എന്നാൽ പഴയകാല ഫോമിന്റെ നിഴല്‍ മാത്രമായിതീര്‍ന്ന കുല്‍ദീപിനെയാണ് ഇപ്പോള്‍ കളിക്കളത്തില്‍ കാണാൻ കഴിയുന്നത്.

ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിൽ നാണക്കേടിന്റെ ഒരു റെക്കോർഡ് കൂടി കുൽദീപ് സ്വന്തം പേരിലാക്കി. ഒരു ഏകദിനത്തില്‍ കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങിയ ഇന്ത്യന്‍ ബൗളറായി കുൽദീപ് മാറിയിരുന്നു. എട്ട് സിക്സറുകളാണ് താരം വഴങ്ങിയത്.

advertisement

മുൻ ഇന്ത്യൻ പേസ് ബൗളർ വിനയ് കുമാറിന്റെ പേരിലായിരുന്ന നാണക്കേടിന്റെ റെക്കോര്‍ഡാണ് കുല്‍ദീപ് തിരുത്തിയത്. രണ്ടാം ഏകദിന മല്‍സരത്തില്‍ 10 ഓവറുകള്‍ ബൗള്‍ ചെയ്ത കുല്‍ദീപ് വിട്ടുകൊടുത്തത് 84 റണ്‍സായിരുന്നു. ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞതുമില്ല.

2017 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച കുല്‍ദീപ് യാദവ്, ഏഴ് ടെസ്റ്റുകളും, 63 ഏകദിനങ്ങളും, 20 T20 മത്സരങ്ങളുമാണ് ഇന്ത്യന്‍ ജേഴ്സിയില്‍ കളിച്ചിട്ടുള്ളത്.‌ ടെസ്റ്റില്‍ 26ും, ഏകദിനത്തില്‍ 105ും, T20 യില്‍ 39ും വിക്കറ്റുകൾ കുൽദീപ് നേടിയിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English summary: Michael Vaughen says that 'when MS Dhoni was behind the stumps, Kuldeep had a captain and a think tank who could help him out. Kuldeep Yadav had earlier said he learnt the art of reading pitches and setting fields from former India captain MS Dhoni

മലയാളം വാർത്തകൾ/ വാർത്ത/Sports/
'ധോണിയുടെ അഭാവം കുൽദീപിന്റെ പ്രകടനത്തെ നല്ല രീതിയിൽ ബാധിക്കുന്നു': മൈക്കൽ വോൺ
Open in App
Home
Video
Impact Shorts
Web Stories