TRENDING:

മെസി വരും ട്ടാ... കേരളത്തിൽ എത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചതായി മന്ത്രി

Last Updated:

മെസ്സിപ്പടയുടെ എതിരാളികളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നവംബർ 2025 ഫിഫ ഇന്റർനാഷണൽ വിൻഡോയിൽ സൗഹൃദ മത്സരത്തിനായി ലയണൽ മെസ്സി അടങ്ങുന്ന ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീം കേരളത്തിൽ എത്തുമെന്ന് ഔദ്യോഗിക സ്ഥിരീകരണം ഒഫീഷ്യൽ മെയിൽ വഴി ലഭിച്ചതായി കായിക മന്ത്രി വി അബുദുറഹ്മാൻ സോഷ്യൽമീഡിയിയിലൂടെ സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പേജിലൂടെയാണ് മെസി കേരളത്തിലേക്ക് വരുമെന്ന് വി അബ്ദുറിമാൻ വീണ്ടും അറിയിച്ചത്
കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പേജിലൂടെയാണ് മെസി കേരളത്തിലേക്ക് വരുമെന്ന് വി അബ്ദുറിമാൻ വീണ്ടും അറിയിച്ചത്
advertisement

നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനമെന്നാണ് സൂചന. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലേക്ക് കൊണ്ടുവരുന്നത്.

നവംബറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിട്ടുള്ളത്. നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിൽ സൗഹൃദമത്സരങ്ങളും അരങ്ങേറും. അതേസമയം മെസ്സിപ്പടയുടെ എതിരാളികളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല.ഒക്ടോബറില്‍ അമേരിക്കയിലാണ് അര്‍ജന്റീന ടീം കളിക്കുന്നത്.ഒക്ടോബറില്‍ അമേരിക്കയിലാണ് അര്‍ജന്റീന ടീം കളിക്കുന്നത്. മാസങ്ങള്‍നീണ്ട വിവാദങ്ങള്‍ക്കൊടുവിലാണ് മെസ്സി കേരളത്തിലേക്കെത്തുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടായിരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
മെസി വരും ട്ടാ... കേരളത്തിൽ എത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചതായി മന്ത്രി
Open in App
Home
Video
Impact Shorts
Web Stories