TRENDING:

പാകിസ്താൻ യുവതാരങ്ങൾ കൂടുതൽ പഠിക്കുന്നത് ടീമിലെത്തിയ ശേഷം, ഇന്ത്യയുടെ സെലക്ഷൻ രീതികൾ മാതൃകയാക്കണം: മുഹമ്മദ്‌ ആമിർ

Last Updated:

പാകിസ്താന്റെ ക്രിക്കറ്റ് ടീം സെലക്‌ഷനെതിരെ തുറന്നടിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ സ്റ്റാർ ബൗളറായ മുഹമ്മദ് ആമിർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാകിസ്താന്റെ ക്രിക്കറ്റ് ടീം സെലക്‌ഷനെതിരെ തുറന്നടിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ സ്റ്റാർ ബൗളറായ മുഹമ്മദ് ആമിർ. താരം ബി.സി.സി.ഐയുടെ ഇന്ത്യൻ ടീം സെലക്ഷനെ പ്രശംസിക്കുകയും ചെയ്തു. 2009ൽ തന്റെ 17-ാം വയസിലാണ് ആമിർ ദേശീയ ടീമിന് വേണ്ടി അരങ്ങേറിയത്. 2010ൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു വാതുവെപ്പ് കേസിൽ അഞ്ചു വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും താരത്തെ വിലക്കിയിരുന്നു.
advertisement

ഇപ്പോൾ പാകിസ്താൻ ടീമിലേക്ക് പരിഗണിക്കുന്ന യുവതാരങ്ങൾ സാങ്കേതികപരമായി പല കുറവുകൾ ഉള്ളവരാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാനുള്ള തയ്യാറെടുപ്പ് ഇവര്‍ നടത്തിയിട്ടുണ്ടാവില്ലെന്നും തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുകയാണ് മുഹമ്മദ്‌ ആമിർ. ഇത്തരത്തിൽ തിരഞ്ഞെടുക്കുന്ന യുവതാരങ്ങൾ അവരുടെ ന്യൂനതകൾ സ്വയം മറികടക്കും എന്ന വിശ്വാസത്തിലാണ് ഇങ്ങനെ ചെയ്യുന്നത്. ദേശീയ ടീമിലേക്കു താരങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് പോലുള്ള ടീമുകളെ ഇന്ത്യ മാതൃകയാക്കണമെന്നും ആമിര്‍ ആവശ്യപ്പെട്ടു.

"അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇന്ത്യയടക്കമുള്ള ടീമുകള്‍ കൊണ്ടു വരുന്ന യുവതാരങ്ങളെ നോക്കൂ. അവര്‍ ഉയര്‍ന്ന നിലവാരത്തില്‍ കളിക്കാന്‍ തയ്യാറായി നില്‍ക്കുന്നവരാണെന്ന് അവരുടെ പ്രകടനത്തിൽ നിന്നും വ്യക്തമാണ്. ആഭ്യന്തര ക്രിക്കറ്റിലൂടെയും മറ്റു ടൂര്‍ണമെന്റുകളിലൂടെയുമെല്ലാം കളിച്ചു കഴിവ് തെളിയിച്ച ശേഷമാണ് ദേശീയ ടീമുകളിലേക്കു വരുന്നത്. ഒരിക്കല്‍ ദേശീയ ടീമിലേക്ക് അവസരം ലഭിച്ചാൽ അവര്‍ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുകയും ചെയ്യും.

advertisement

എന്നാല്‍ പാകിസ്താന്റെ കാര്യമെടുത്താല്‍ ദേശീയ ടീമിലെത്തിയ ശേഷമാണ് യുവതാരങ്ങള്‍ കൂടുതല്‍ പഠിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചുകൊണ്ട് പ്രകടനം മെച്ചപ്പെടുത്തുന്നവരാണ് ഇവര്‍. എന്നാല്‍ ഇന്ത്യന്‍ താരങ്ങളാവട്ടെ ദേശീയ ടീമിലെത്തുന്നതിന് മുമ്പ് തന്നെ എല്ലാം പഠിച്ചവരും ഏതു സാഹചര്യത്തിലും കളിക്കാന്‍ മിടുക്കുള്ളവരുമാണ്," ആമിർ വിശദീകരിച്ചു.

ഇതിനുദാഹരണമായി താരം കാണിച്ചത് ഇന്ത്യൻ ടീമിൽ ഈയിടെ അരങ്ങേറ്റം നടത്തി ഗംഭീര പ്രകടനം കാഴ്ചവച്ച ഇഷാൻ കിഷനെയും സൂര്യകുമാറിനെയുമാണ്. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ക്രുനാല്‍ പാണ്ഡ്യ എന്നീ താരങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാൻ എല്ലാ തരത്തിലും തയ്യാറായി വന്നവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവർ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും കളിച്ചുകൊണ്ടിരിക്കുന്നതിനാൽ അവർക്ക് ആദ്യമത്സരത്തിന് ഇറങ്ങുമ്പോൾ കൂടുതല്‍ ഉപദേശമോ, കോച്ചിങ്ങോയൊന്നും അവര്‍ക്ക് ആവശ്യവുമില്ലായിരുന്നെന്നും ആമിർ പറഞ്ഞു.

advertisement

കഴിവുണ്ടായിട്ടും സ്വന്തം രാജ്യത്തെ ദേശീയ ടീമിൽ നിന്നും തുടർച്ചയായി അവസരം ലഭിക്കാത്തതിന്റെ പേരിൽ അമേരിക്കയിലേക്ക് ചേക്കേറിയ താരങ്ങളിലൊരാളാണ് പാക് ക്രിക്കറ്റർ സമി അസ്ലം. ദേശീയ ടീമില്‍ നിന്ന് തുടര്‍ച്ചയായി തഴയപ്പെട്ടതിലും പാകിസ്താൻ ക്രിക്കറ്റിനുള്ളിലെ രാഷ്ട്രീയത്തിലും അസംതൃപ്തനായാണ് അസ്ലം അമേരിക്കയിലേക്ക് കടന്നിരിക്കുന്നത്. അസ്ലം അമേരിക്കയിലേക്ക് പോയതിന് ശേഷം ടീമിൽ അവസരം ലഭിക്കാത്ത ഒട്ടേറെ പാകിസ്താൻ താരങ്ങൾ അമേരിക്കയിലേക്ക് കടക്കുന്നതിനായി തന്നെ ഫോണിൽ ബന്ധപ്പെടാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 2023ഓടെ അസ്ലമിന് അമേരിക്കൻ ടീമിൽ കളിക്കാനാകും

advertisement

English summary: Mohammad Amir says Pakistan players are expected to learn the ropes from coaches while playing international cricket whereas Indian cricketers perfect their skills well ahead of their international outing

മലയാളം വാർത്തകൾ/ വാർത്ത/Sports/
പാകിസ്താൻ യുവതാരങ്ങൾ കൂടുതൽ പഠിക്കുന്നത് ടീമിലെത്തിയ ശേഷം, ഇന്ത്യയുടെ സെലക്ഷൻ രീതികൾ മാതൃകയാക്കണം: മുഹമ്മദ്‌ ആമിർ
Open in App
Home
Video
Impact Shorts
Web Stories