ലോകകപ്പ് സന്നാഹമത്സരങ്ങളില്‍ അടക്കം ഷമി കളിയ്ക്കുമെന്നാണാണ് റിപ്പോര്‍ട്ട് . ഷമിയ്ക്ക് പകരം മുഹമ്മദ് സിറാജും ശാര്‍ദൂല്‍ ഠാക്കൂറും റിസര്‍വ് താരങ്ങളായി ഇന്ത്യന്‍ ടീമില്‍ ഇടം നേടി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെയാണ് ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് താരത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ വെച്ച് നടന്ന ട്വന്‍റി 20 ലോകകപ്പിന് ശേഷം ഷമി ട്വന്‍റി 20 ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കുന്ന 2022 ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി. ഒക്ടോബര്‍ 23 നാണ് മത്സരം .
- ടീം ഇന്ത്യ: രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍.അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 14, 2022 5:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ICC Men's T20 World Cup 2022 | ബുംറയുടെ പരിക്ക് ; T20 ലോകകപ്പില്‍ മുഹമ്മദ് ഷമി കളിക്കും