ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഷമി കളിച്ചിരുന്നില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിലാണ് ഈ 33-കാരന്‍ അവസാനമായി ഇന്ത്യക്കായി കളിച്ചത്. ജനുവരി അവസാന വാരം ഷമി ലണ്ടനിൽ കണങ്കാലിന് പ്രത്യേക കുത്തിവയ്പ്പുകൾ എടുത്തിരുന്നു. എന്നാല്‍ അത് വേണ്ടവിധത്തില്‍ ഫലം കാണാതെ വന്നതോടെ ശസ്ത്രക്രിയ്ക്ക് വിധേയനാകാന്‍ തീരുമാനിക്കുകയായിരുന്നു.
പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച്, താരത്തിന് സുഖം പ്രാപിക്കാൻ കാര്യമായ സമയം ആവശ്യമാണ്, അതിനാലാണ് ടൂർണമെൻ്റിൻ്റെ വരാനിരിക്കുന്ന സീസൺ അദ്ദേഹത്തിന് നഷ്ടമാകുന്നത്.
24 വിക്കറ്റുമായി ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനത്തിന് മുതല്‍ക്കൂട്ടായി ഷമി മാറിയിരുന്നു, കാലിന് ശക്തമായ വേദന അവുഭവപ്പെട്ടിട്ടും അത് തൻ്റെ പ്രകടനത്തെ ബാധിക്കാൻ ഷമി അനുവദിച്ചില്ല. അടുത്തിടെ അര്‍ജുനാ അവാര്‍ഡ് നല്‍കി രാജ്യം താരത്തെ ആദരിച്ചിരുന്നു. ഒരു ദശാബ്ദം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര കരിയറില്‍ 229 ടെസ്റ്റ്, 195 ഏകദിന, 24 ടി20 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
advertisement
ബംഗ്ലാദേശിനും ന്യൂസിലൻഡിനുമെതിരെ (ഒക്ടോബർ, നവംബർ) ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്ക് മുമ്പ് താരം ടീമിലേക്ക് മടങ്ങിയെത്താന്‍ സാധ്യത കുറവാണ്. പരിക്കുമാറി തിരികെയെത്തുന്ന ഷമി ഓസ്ട്രേലിയക്കെതിരെ നടക്കുന്ന പരമ്പരയില്‍ മടങ്ങിവരാനാകും ശ്രമിക്കുക.