മോഹന്‍ ബഗാന്‍ ആരാധകര്‍ സഹലിനെ ടീമില്‍ എത്തിക്കണമെന്ന് ആവശ്യപ്പെടുന്ന തരത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ ജേഴ്‌സിയില്‍ സമീപകാലത്ത് സഹല്‍ നടത്തിയ പ്രകടനങ്ങളുടെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച വീഡിയോയ്ക്ക് വലിയ സ്വീകാര്യതാണ് ലഭിക്കുന്നത്. വെള്ളിയാഴ്ചയാണ് സഹല്‍ ടീം വിടുന്ന കാര്യം കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്മെന്‍റ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
5 വര്‍ഷത്തെ കരാറിലാണ് മോഹന്‍ ബഗാന്‍ സഹലിനെ സ്വന്തമാക്കിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്സുമായി രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയുള്ളപ്പോഴാണ് താരം ക്ലബ്ബ് വിട്ടത്. ഇതോടെ 90 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ഫീയായി കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിക്കും. 2.5 കോടി രൂപയ്ക്കാണ് സഹലിനെ മോഹന്‍ ബഗാന്‍ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
advertisement
‘ഒരായിരം നന്ദി’ ; സഹല്‍ അബ്ദുള്‍ സമദ് കേരളാ ബ്ലാസ്റ്റേഴ്സ് വിട്ടു
സഹലിന് പകരം ബംഗാള്‍ താരം പ്രീതം കോട്ടലിനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചു.2018 മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരമായി മാറിയ സഹല്‍ ടീമിനായി 92 മത്സരങ്ങള്‍ കളിച്ചു. 10 ഗോളുകളും നേടി. 2017-2018 സീസണില്‍ താരം ബ്ലാസ്‌റ്റേഴ്‌സ് ബി ടീമില്‍ കളിച്ചിരുന്നു. 2018 ഫെബ്രുവരി എട്ടിനാണ് സഹല്‍ ആദ്യമായി ബ്ലാസ്റ്റേഴ്‌സിന്റെ സീനിയര്‍ ടീമിലിടം നേടിയത്. അന്ന് പകരക്കാരനായാണ് താരം ഗ്രൗണ്ടിലെത്തിയത്.