TRENDING:

ലോകകപ്പിൽ ഒരു ഗോൾ മാത്രം വഴങ്ങി മൊറോക്കോ; കോളനിയാക്കി ഭരിച്ച ഫ്രാൻസിനെ വീഴ്ത്തുമോ?

Last Updated:

ഫ്രാൻസിനുമേൽ മൊറോക്കോ വിജയം കണ്ടാൽ "ചരിത്രപരമായ പ്രതികാരം" ആയി അത് അടയാളപ്പെടുത്തുമെന്ന് ചരിത്രകാരൻമാർ പറയുന്നു...

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദോഹ: ഖത്തർ ലോകകപ്പിന്‍റെ രണ്ടാം സെമിയ്ക്ക് കളിത്തട്ടുണരാൻ ഇനി അധികസമയമില്ല. ഫ്രാൻസും മൊറോക്കോയും മുഖാമുഖം വരുമ്പോൾ ഏറെ പ്രത്യേകതകളുണ്ട് ഈ പോരാട്ടത്തിന്. ടൂർണമെന്റിന്റെ സെമിഫൈനലിൽ പ്രവേശിച്ച ആദ്യ ആഫ്രിക്കൻ, അറബ് ടീമായ മൊറോക്കോ ഇതുവരെ ഒരു സെൽഫ് ഗോൾ മാത്രമാണ് വഴങ്ങിയത്. മറുവശത്ത് സ്ഥിരതയാർന്ന പ്രകടനത്തിലൂടെയാണ് ഫ്രാൻസിന്‍റെ വരവ്.
advertisement

മൊറോക്കോയുടെ വിജയിച്ചാൽ പ്രതീകാത്മകമായി അതിന് രണ്ട് അർത്ഥങ്ങളുണ്ടാകുമെന്ന് ലോകകപ്പിന്റെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിയ ഫ്രാഞ്ചെ-കോംറ്റെ സർവകലാശാലയിലെ സമകാലിക ചരിത്ര പ്രൊഫസറായ പോൾ ഡയറ്റ്‌ഷി പറഞ്ഞു. ഒരു കാലത്ത് തങ്ങളെ കോളനിയാക്കി അടക്കിഭരിച്ച ഫ്രാൻസിനെ പരാജയപ്പെടുത്തിയെന്ന പ്രത്യേകത. “ചരിത്രപരമായ പ്രതികാരം” ആയി മൊറോക്കോയുടെ വിജയത്തെ ഇത് അടയാളപ്പെടുത്തുമെന്ന് ഡയറ്റ്ഷി പറഞ്ഞു.

1956-ൽ രാജ്യം സ്വാതന്ത്ര്യം നേടുന്നതുവരെ മൊറോക്കോയുടെ ഭൂരിഭാഗവും ഫ്രാൻസിന്റെ കോളനികളായിരുന്നു. ഏറെ മൊറോക്കോ വംശജരുള്ള യൂറോപ്യൻ രാജ്യമാണ് ഫ്രാൻസ്. ഒരു ദശലക്ഷത്തിലധികം മൊറോക്കക്കാർ ഫ്രാൻസിൽ താമസിക്കുന്നു, അവരിൽ ലക്ഷക്കണക്കിന് ഇരട്ട പൗരന്മാരുണ്ട്. ഫ്രാൻസിനെ വീഴ്ത്തി ഫൈനലിലെത്തിയാൽ, ഫുട്ബോൾ ലോകത്തെ എലൈറ്റ് സംഘത്തിലേക്ക് മൊറോക്കോയും എത്തും. ഇത് മൊറോക്കോയിലെ മാത്രമല്ല, ആഫ്രിക്കൻ ഫുട്ബോളിനാകെ ഉത്തേജനമായി മാറുമെന്ന് ഡയറ്റ്ഷി പറയുന്നു.

advertisement

ഫ്രഞ്ച് പൗരത്വമുള്ള മൊറോക്കോയുടെ പരിശീലകൻ വാലിദ് റെഗ്രഗുയി, പോർച്ചുഗലിനെതിരായ രാജ്യം നേടിയ വിജയത്തിന് ശേഷം, “ആഫ്രിക്കയ്ക്ക് വേണ്ടി ചരിത്രമെഴുതണം” എന്ന് തന്റെ കളിക്കാരോട് പറഞ്ഞിട്ടുണ്ട്.

അതേസമയം മത്സരത്തിനുമുമ്പ് തന്നെ മാനസികമായ പോരാട്ടം ആരംഭിച്ചുകഴിഞ്ഞു. മൊറോക്കോ ടീമിനെ അപമാനിക്കുകയും ഫ്രാൻസിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു പോസ്റ്റ്കാർഡ് മെയിലിൽ ലഭിച്ചതിന് ശേഷം ഫ്രാൻസിലെ മൊറോക്കക്കാരുടെ അസോസിയേഷൻ മാധ്യമങ്ങളിലെ “വംശീയ ചർച്ചകളെ” അപലപിച്ചുകൊണ്ട് ഒരു പ്രസ്താവന ഇറക്കി.

“ഈ കായിക വിനോദത്തിന്റെ സൗന്ദര്യം ആഘോഷിക്കണം, എന്നാൽ ഇപ്പോൾ വിദ്വേഷവും വംശീയവുമായ പരാമർശങ്ങൾ ഒരു മറയുമില്ലാതെ പ്രകടിപ്പിക്കുന്നു, ജനങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കുന്നതിന് ചില മാധ്യമങ്ങൾ നേതൃത്വം നൽകുന്നത് ഖേദകരമാണ്.” സംഘടന പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ മത്സരത്തിന് ശേഷം ആഘോഷങ്ങളോ ഏറ്റുമുട്ടലുകളോ ഉണ്ടായാൽ അതിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഫ്രാൻസിലെ അധികാരികൾ.

advertisement

Also Read- ‘ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ’; മെസിയെ പുകഴ്ത്തി ക്രൊയേഷ്യൻ പരിശീലകൻ

രാജ്യത്തുടനീളം 10,000 പോലീസ് ഉദ്യോഗസ്ഥരെ സജ്ജരാക്കിയതായി ഫ്രാൻസിന്റെ ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. സെമി ഫൈനൽ മത്സരം കാരണം പാരീസിലും പരിസരങ്ങളിലും പോലീസ് സാന്നിധ്യം ഇരട്ടിയാക്കിയതായും മറ്റ് ചില നഗരങ്ങളിൽ മൂന്നിരട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ബെൽജിയം, സ്‌പെയിൻ, പോർച്ചുഗൽ പോലുള്ള ടീമുകളെ മൊറോക്കോ തോൽപ്പിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കാരണം, യൂറോപ്യൻ അല്ലെങ്കിൽ തെക്കേ അമേരിക്കൻ രാജ്യങ്ങൾ ആധിപത്യം പുലർത്തുന്ന ഈ ഗെയിമിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മുന്നേറ്റമാണ് മൊറോക്കോ നടത്തിയത്,” ഡയറ്റ്‌ഷി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോകകപ്പിൽ ഒരു ഗോൾ മാത്രം വഴങ്ങി മൊറോക്കോ; കോളനിയാക്കി ഭരിച്ച ഫ്രാൻസിനെ വീഴ്ത്തുമോ?
Open in App
Home
Video
Impact Shorts
Web Stories