TRENDING:

'ധോണി ദ ബെസ്റ്റ്'; അപൂര്‍വ്വ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ധോണി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

ഏഷ്യാകപ്പില്‍ 11 സ്റ്റംപിങ്ങുകള്‍

സെഞ്ച്വറിയുമായി കുതിക്കുകയായിരുന്ന ലിട്ടന്‍ ദാസിനെ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയതോടെ ഏഷ്യാകപ്പില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ സ്റ്റംപിങ്ങിലൂടെ പുറത്താക്കിയെന്ന റെക്കോര്‍ഡ് ധോണി സ്വന്തമാക്കി. ശ്രീലങ്കന്‍ മുന്‍ നായകന്‍ കുമാര്‍ സംഗക്കാരയുടെ ( 9) റെക്കോര്‍ഡാണ് ധോണി മറികടന്നത്. മൊര്‍ത്താസയെയും സ്റ്റംപ് ചെയ്തതോടെ 11 താരങ്ങളാണ് ഏഷ്യാകപ്പില്‍ ധോണിക്ക് മുന്നില്‍ സ്റ്റംപിങ്ങിലൂടെ വീണത്.

'മിന്നല്‍ ധോണി'; കണ്ണടച്ച് തുറക്കും വേഗത്തില്‍ സ്റ്റംപിങ്ങുമായി ധോണി; വീഡിയോ കാണാം 

advertisement

ഏഷ്യാകപ്പില്‍ പുറത്താക്കിയത് 36 പേരെ

ഏഷ്യാകപ്പ് ഏകദിന മത്സരങ്ങളുടെ ചരിത്രത്തില്‍ ഇതുവരെയും 36 പേരുടെ ഇന്നിങ്‌സാണ് ധോണിയുടെ കൈയ്യില്‍ അവസാനിച്ചത്. 25 ക്യാച്ചുകളും 11 സ്റ്റംപിങ്ങുകളും ഉള്‍പ്പെടെയാണ് 36 പുറത്താക്കല്‍. ഏഷ്യാകപ്പ് ടി ട്വന്റിയിലും ഏകദിനത്തിലും കൂടി 43 പേരെയും താരം പുറത്താക്കി.

ലിസ്റ്റ് 'എ' ക്രിക്കറ്റില്‍ 131 സ്റ്റംപിങ്ങ്

ഇന്നത്തെ രണ്ട് സ്റ്റംപിങ്ങോടെ ലിസ്റ്റ് 'എ' ക്രിക്കറ്റില്‍ 131 സ്റ്റംപിങ്ങുകളാണ് ധോണിയുടെ പേരിലുള്ളത്. റെക്കോര്‍ഡ് ബുക്കില്‍ മോയില്‍ ഖാനു പിന്നില്‍ (138) രണ്ടാമതെത്താന്‍ ധോണിക്ക് കഴിഞ്ഞു.

advertisement

ഇന്ത്യാ- ബംഗ്ലാദേശ് പോര്; തീപിടിച്ച മുഹൂര്‍ത്തങ്ങളിലേക്ക് തിരിഞ്ഞു നോട്ടം 

ലിസ്റ്റ് 'എ' ക്രിക്കറ്റില്‍ 516 പുറത്താക്കലുകള്‍

ലിസ്റ്റ് 'എ' ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ പട്ടികയില്‍ ആറാം സ്ഥാനത്തെത്താന്‍ ഇന്നത്തെ പ്രകടനത്തോടെ ധോണിക്ക് കഴിഞ്ഞു. പോള്‍ നിക്‌സണെ (515) റെക്കോര്‍ഡാണ് ധോണി മറികടന്നത്.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 800 ഇരകള്‍.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മഷ്‌റഫെ മൊര്‍ത്താസയെ സ്റ്റംപ് ചെയ്തതോടെ 800 പേരാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ധോണിയ്ക്ക് മുന്നില്‍ വീണത്. ഈ നമ്പറിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ധോണി. ലോകത്തിലെ മൂന്നാമത്തെയും. മാര്‍ക്ക് ബൗച്ചറും (998) ആദം ഗില്‍ക്രിസ്റ്റും (905) മാത്രമാണ് ധോണിക്ക് മുന്നിലുള്ളത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
'ധോണി ദ ബെസ്റ്റ്'; അപൂര്‍വ്വ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ധോണി